---
title: "ഇടുക്കി ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും പരിക്ക്"
english_title: "Idukki Elappara Car Accident Tourist Died Adur Abhishek Nair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384247/idukki-elappara-car-accident-tourist-died-adur-abhishek-nair"
published_at: "2026-09-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7562de5a17_1000313131.jpg"
keywords: ["Idukki", "Accident", "Dead"]
---

# ഇടുക്കി ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും പരിക്ക്

> **Lead Summary:** **ഇടുക്കി**: ഏലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ ആണ് മരിച്ചത്.

## Article Content

**ഇടുക്കി**: ഏലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദയാത്രയ്ക്കായി ഇടുക്കിയിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

കുട്ടിക്കാനത്തെ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ കരിന്തരുവിയിലുള്ള മറ്റ് സുഹൃത്തുക്കളെ കാണാനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384247/idukki-elappara-car-accident-tourist-died-adur-abhishek-nair)