---
title: "തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്"
english_title: "Thiruvonam Bumper Lottery Draw Today 90 Lakh Tickets Sold Palakkad Highest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384264/thiruvonam-bumper-lottery-draw-today-90-lakh-tickets-sold-palakkad-highest"
published_at: "2026-09-26T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab764b69efe7_1000313263.jpg"
keywords: ["Lottery", "Thiruvananthapuram"]
---

# തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു അറിയിച്ചു.

പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന. 20,95,300 ടിക്കറ്റ് വിറ്റഴിച്ചു. തൃശൂരിൽ 10,62,000 ടിക്കറ്റും വിറ്റു. പകൽ 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കുന്ന നറുക്കെടുപ്പ് ചടങ്ങ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384264/thiruvonam-bumper-lottery-draw-today-90-lakh-tickets-sold-palakkad-highest)