---
title: "മണത്തണ സാംസ്കാരിക വേദി ഉദ്ഘാടനം ഒക്ടോബർ 2ന് പഴശ്ശി ടൗൺ സ്ക്വയറിൽ"
english_title: "Manathana Samskarika Vedi Inauguration October 2 Pazhassi Town Square Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384286/manathana-samskarika-vedi-inauguration-october-2-pazhassi-town-square"
published_at: "2026-09-26T13:26:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab77b9561c40_1000236213.jpg"
keywords: ["Manathana Samskarika Vedi", "Pazhassi Town Square", "TP Venugopalan", "Peravoor Grama Panchayat"]
---

# മണത്തണ സാംസ്കാരിക വേദി ഉദ്ഘാടനം ഒക്ടോബർ 2ന് പഴശ്ശി ടൗൺ സ്ക്വയറിൽ

> **Lead Summary:** **പേരാവൂർ: **മണത്തണ സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പഴശ്ശി ടൗൺ സ്ക്വയറിൽ നടക്കും. പ്രശസ്ത എഴുത്തുകാരനും കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമായ ടി.പി. വേണുഗോപാലൻ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**പേരാവൂർ: **മണത്തണ സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പഴശ്ശി ടൗൺ സ്ക്വയറിൽ നടക്കും. പ്രശസ്ത എഴുത്തുകാരനും കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമായ ടി.പി. വേണുഗോപാലൻ ഉദ്ഘാടനം നിർവഹിക്കും.

സെക്രട്ടറി സിബിച്ചൻ കെ. ജോബ് സ്വാഗതം പറയുന്ന ചടങ്ങിൽ സാംസ്കാരിക വേദി പ്രസിഡണ്ട് സെബാസ്റ്റ്യൻ വി.യു. അധ്യക്ഷത വഹിക്കും. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.

പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീബ ഗോപിനാഥ്, ബേബി സോജ, രാഖിമോൾ എം.എസ് എന്നിവർ ആശംസകൾ അർപ്പിക്കും. ട്രഷറർ കെ. രവീന്ദ്രൻ നന്ദി പറയും.

ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് 6.30 മുതൽ വിവിധ കലാപരിപാടികളും 7.30 മുതൽ സംഗീത വിരുന്നും അരങ്ങേറും. കഥകളി, നൃത്തം, സംഗീതം എന്നിവ ഉൾപ്പെടുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384286/manathana-samskarika-vedi-inauguration-october-2-pazhassi-town-square)