---
title: "ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with alcohol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38435/young-man-arrested-with-alcohol"
published_at: "2022-04-20T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fbe3b3a447_Picsart_22-04-20_13-32-27-731.jpg"
keywords: []
---

# ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** മയ്യിൽ: എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും സംഘവും മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിലാണ് മദ്യം പിടികൂടിയത്. 

## Article Content

മയ്യിൽ: എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും സംഘവും മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിലാണ് മദ്യം പിടികൂടിയത്. 

42 കുപ്പി (21 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം KL13 AL 2046 നമ്പർ ബജാജ് ഓട്ടോ റിക്ഷയിൽ കടത്തിക്കൊണ്ടുവരികയായിരുന്നു.   

നടുവിൽ - സ്വദേശി സാബു കെ എസ് (വയസ്സ് 42/2022) എന്നയാളാണ്  മദ്യം കടത്തിയത്.ഇയാളുടെ പേരിൽ   കേസെടുത്തു.

സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി. ,വിനീത് പി.ആർ എന്നിവർ ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38435/young-man-arrested-with-alcohol)