---
title: "കുഴിയിൽ അകപ്പെട്ട ഗർഭിണിയായ പശുവിനു തുണയായി പയ്യന്നൂർ ഫയർ ഫോഴ്സ്"
english_title: "Payyanoor fiyar force"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38439/payyanoor-fiyar-force"
published_at: "2022-04-20T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fc16e3c995_Picsart_22-04-20_13-46-20-256.jpg"
keywords: []
---

# കുഴിയിൽ അകപ്പെട്ട ഗർഭിണിയായ പശുവിനു തുണയായി പയ്യന്നൂർ ഫയർ ഫോഴ്സ്

> **Lead Summary:** പയ്യന്നൂർ: കുഴിയിൽ അകപ്പെട്ട ഗർഭിണിയായ പശുവിനു തുണയായി പയ്യന്നൂർ ഫയർ ഫോഴ്സ്. സ്റ്റേഷൻ ഓഫീസർ സന്തോഷ്‌ കുമാർന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അതിസാഹസികമായി പശുവിനെ രക്ഷപ്പെടുത്തിയത്. 

## Article Content

പയ്യന്നൂർ: കുഴിയിൽ അകപ്പെട്ട ഗർഭിണിയായ പശുവിനു തുണയായി പയ്യന്നൂർ ഫയർ ഫോഴ്സ്. സ്റ്റേഷൻ ഓഫീസർ സന്തോഷ്‌ കുമാർന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അതിസാഹസികമായി പശുവിനെ രക്ഷപ്പെടുത്തിയത്. 

കൊറോം കൊക്കോട്ടെ അംഗൻവാടിക്ക് സമീപം ചന്ദ്രൻ എന്നായാളുടെ 8 മാസം ഗർഭിണിയായ പശു മേയുന്നതിനിടെ ചാണകകുഴിയിൽ അകപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ പയ്യന്നൂർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി. പശു ഗർഭിണി ആയതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നു.വളരെ സാഹസികമായാണ് സേനാംഗങ്ങൾ പശുവിനെ പുറത്തെടുത്തത്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ഉന്മേഷ്, രജിലേഷ് ഫയർ&റെസ്ക്യൂ ഓഫീസർമാരായ അനൂപ്, സുധിൻ ജിജേഷ് ഹോംഗാർഡ് തമ്പാൻ, ഗോപാലൻ, പദ്മനാഭൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38439/payyanoor-fiyar-force)