---
title: "തെളിനീരൊഴുകും നവകേരളം: ജലസ്രോതസ്സുകളുടെ പഠനവും ശുചീകരണവും നഗരസഭാ തല ജലസമിതി രൂപീകരിച്ചു"
english_title: "Freshwater New Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38441/freshwater-new-kerala"
published_at: "2022-04-20T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fc5ed74f4d_Screenshot_20220420_140528.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളം: ജലസ്രോതസ്സുകളുടെ പഠനവും ശുചീകരണവും നഗരസഭാ തല ജലസമിതി രൂപീകരിച്ചു

> **Lead Summary:** പയ്യന്നൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിലെ ജലസ്രോതസ്സുകളുടെ പഠനവും , സംരക്ഷണവും ,ശുചീകരണവും ലക്ഷ്യമിട്ട് നഗരസഭാ തല ജലസമിതിരൂപീകരിച്ചു.

## Article Content

പയ്യന്നൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിലെ ജലസ്രോതസ്സുകളുടെ പഠനവും , സംരക്ഷണവും ,ശുചീകരണവും ലക്ഷ്യമിട്ട് നഗരസഭാ തല ജലസമിതിരൂപീകരിച്ചു.

രൂപീകരണ യോഗം ചെയർ പേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ സി.സുരേഷ്കുമാർ പദ്ധതി വിശദീകരിച്ചു.

വൈസ്ചെയർമാൻ പി.വി.കുഞ്ഞപ്പൻ , ടി.പി. സെമീറ, ടി.വിശ്വനാഥൻ, ശശിധരൻ , സുപ്രണ്ട് ഹരിപ്രസാദ് . കെ , ആന്റണി, ജെ.എച്ച്.ഐ. ഹരി പുതിയില്ലത്ത് എന്നിവർ സംബന്ധിച്ചു.

നഗരസഭാതല ക്യാമ്പയിൻ പ്രവർത്തനങ്ങൾ, വാർഡ് തല ജല സമിതി രൂപീകരിക്കൽ , വാർഡുകളിൽ ജലസമിതി യോഗം ചേർന്ന് കർമ്മ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക , അനുബന്ധ വകുപ്പുകളുടെയും , ഏജൻസികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തൽ , ജല സ്രോതസുകളുടെ മലിനീകരണകാരികളായ ഉറവിടങ്ങളെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി , സംസ്ക്കരണം എന്നിവ ജലസമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് ജലസമിതി രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

സമിതിയുടെ ചെയർമാൻ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, വൈസ് ചെയർമാൻ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ,കൺവീനർ നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് ,അംഗങ്ങളായി ജനപ്രതിനിധികൾ, സാമൂഹ്യ- രാഷ്ട്രീയ പ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ , റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, യുവജന - സന്നദ്ധ സംഘടന പ്രതിനിധികൾ, പത്ര-മാധ്യമ പ്രതിനിധികൾ, ഹോട്ടൽ - വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38441/freshwater-new-kerala)