---
title: "മാ​ർ ജോ​സ​ഫ്  പാം​പ്ലാ​നി​ ഇനി തലശ്ശേരി അതിരൂപതയുടെ ആർച്ചു ബിഷപ്പ്,സ്ഥാ​നാ​രോ​ഹ​ണ ചടങ്ങിന് സാക്ഷികളായി പ്രമുഖരടക്കം നിരവധി പേർ "
english_title: "Mar Joseph Pomplani as Archbishop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38448/mar-joseph-pomplani-as-archbishop"
published_at: "2022-04-20T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fcdea97afa_Picsart_22-04-20_14-38-58-268.jpg"
keywords: []
---

# മാ​ർ ജോ​സ​ഫ്  പാം​പ്ലാ​നി​ ഇനി തലശ്ശേരി അതിരൂപതയുടെ ആർച്ചു ബിഷപ്പ്,സ്ഥാ​നാ​രോ​ഹ​ണ ചടങ്ങിന് സാക്ഷികളായി പ്രമുഖരടക്കം നിരവധി പേർ 

> **Lead Summary:** ത​​ല​​ശേ​​രി: ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പും തലശേരിയിൽ നടന്നു.

## Article Content

ത​​ല​​ശേ​​രി: ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പും തലശേരിയിൽ നടന്നു.

ത​​ല​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ലാണ് സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങുകൾ നടന്നത്. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ച്ച സ്ഥാ​​നാ​​രോ​​ഹ​​ണ ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​ലും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ലും മ​​ത-​​സാ​​മൂ​​ഹ്യ-​​രാ​ഷ്‌​ട്രീ​യ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ത്തു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ട്, ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​യിരുന്നു.

സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. തു​​ട​​ർ​​ന്ന് ന​​ട​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ ഓ​​സ്‌​​വാ​​ൾ​​സ് ഗ്രേ​​ഷ്യ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച്ബി​​ഷ​​പ് ലെ​​യോ​​പോ​​ൾ​ ദോ ​ജി​​റേ​​ല്ലി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രുന്നു.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ, ജലവിഭവ വകുപ്പ് മന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, കണ്ണൂർ ലോക്സഭാ മണ്ഡലം എം പി കെ സുധാകരൻ, രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് എം.പി, ബൽത്തങ്ങാടി രൂപതാ ബിഷപ് മാർ ലോറൻസ് മുക്കുഴി, പെരിന്തൽമണ്ണ നിയോജക മണ്ഡലം എം എൽ എ നജീബ് കാന്തപുരം, പേരാവൂർ നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ്, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, രാജ്യസഭാംഗം.പി.സന്തോഷ് കുമാർ , ഇരിക്കൂർ എ എൽ എ സജീവ് ജോസഫ് , രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, കെ കെ ശൈലജ എം എൽ എ, കെവി സുമേഷ് എം എൽ എ, മാർ ജോസ് പൊരുന്നേടം, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ജോസഫ് മാർ തോമസ്, ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ , ഡോ. അലക്സ് വടക്കുംതല, ബിഷപ് മാർ ജോസഫ് പണ്ടാരശേരി, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജമുന റാണി, സി. അനില മണ്ണൂർ, സരിഗ ചാക്കോ, ടോണി പുഞ്ചക്കുന്നേൽ, ജോർജ് തയ്യിൽ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു.

തുടർന്ന് സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടും, പുതുതായി സ്ഥാനാരോഹണം ചെയ്ത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും മറുപടി പ്രസംഗം നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആയിരങ്ങൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38448/mar-joseph-pomplani-as-archbishop)