---
title: "ശബരിമല കടമുറി ടെൻഡർ ചോർച്ച: സംശയനിഴലിലുള്ള ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് ഇന്ന് മൊഴിയെടുക്കും"
english_title: "Sabarimala Kadamuri Tender Leak: Devaswom Vigilance to Question Officials Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384485/sabarimala-kadamuri-tender-leak-devaswom-vigilance-to-question-officials-today"
published_at: "2026-09-28T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e7832fc1d_download_(4).jpeg"
keywords: ["Sabarimala Tender Leak", "Devaswom Vigilance Investigation", "Sabarimala Shop Tender", "Travancore Devaswom Board News"]
---

# ശബരിമല കടമുറി ടെൻഡർ ചോർച്ച: സംശയനിഴലിലുള്ള ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് ഇന്ന് മൊഴിയെടുക്കും

> **Lead Summary:** **ശബരിമല: **ശബരിമലയിലെ കടമുറികളുടെ ലേലവുമായും ടെൻഡറുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. സംഭവത്തിൽ സംശയനിഴലിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് വിഭാഗം ഇന്ന് നേരിട്ട് മൊഴിയെടുക്കും.

## Article Content

**ശബരിമല: **ശബരിമലയിലെ കടമുറികളുടെ ലേലവുമായും ടെൻഡറുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. സംഭവത്തിൽ സംശയനിഴലിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് വിഭാഗം ഇന്ന് നേരിട്ട് മൊഴിയെടുക്കും.

വിഷയം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് വിജിലൻസ് സംഘം അടിയന്തര നടപടികളിലേക്ക് കടന്നത്. ടെൻഡർ തുകകളും അനുബന്ധ വിവരങ്ങളും മുൻകൂട്ടി ചോർന്നു കിട്ടിയ ചില കരാറുകാർ ലേലത്തിൽ അനാവശ്യ ലാഭം കൊയ്യാൻ ശ്രമിച്ചുവെന്നാണ് വിജിലൻസിന് ലഭിച്ച പ്രാഥമിക വിവരം.

ലേല നടപടികളുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് നിലനിന്നിരുന്നതായും ആരോപണമുണ്ട്. വിവര ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലേല നടപടികളുമായി നേരിട്ട് ബന്ധപ്പെട്ട ജീവനക്കാരുടെ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക.

ഇതിനുപുറമെ, പണമിടപാടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിക്കാൻ വിജിലൻസ് സംഘം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിക്കുകയാണെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കാനാണ് ദേവസ്വം വിജിലൻസിന്റെ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384485/sabarimala-kadamuri-tender-leak-devaswom-vigilance-to-question-officials-today)