---
title: "മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കണ്ണൂർ ജില്ലയിൽ; വിവിധ വികസന പരിപാടികളിൽ പങ്കെടുക്കും"
english_title: "Chief Minister VD Satheesan Kannur Visit Today Schedule and Programs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384497/chief-minister-vd-satheesan-kannur-visit-today-schedule-and-programs"
published_at: "2026-09-28T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba0052d478a_download_(62).jpeg"
keywords: ["VD Satheesan Kannur Visit", "Chief Minister Kannur Schedule", "Mattannur Airport Solar Plant", "DCC Office Kannur", "Payyanur Chamber Bhavan"]
---

# മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കണ്ണൂർ ജില്ലയിൽ; വിവിധ വികസന പരിപാടികളിൽ പങ്കെടുക്കും

> **Lead Summary:** കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കണ്ണൂർ ജില്ലയിൽ വിവിധ പൊതുപരിപാടികളിലും വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിലും പങ്കെടുക്കും. രാവിലെ മുതൽ വൈകുന്നേരം വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിപാടികളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുന്നത്. രാവിലെ 10.00 മണിക്ക് മട്ടന്നൂർ എയർപോർട്ടിലെ സോളാർ പവർ പ്ലാന്റും ഇന്റഗ്രേറ്റഡ് കാർഗോ കോംപ്ലക്സും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് 10.30-ഓടെ ഡി.സി.സി ഓഫീസിലെത്തുന്ന അദ്ദേഹത്തിന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും. ഉച്ചയ്ക്ക് 12.00 മണിക്ക് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെ 75-ാമത് വാർഷികാഘോഷ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള പരിപാടികളുടെ ഭാഗമായി 2.30-ന് തോട്ടട ഗവ. ടെക്നിക്കൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 4.00 മണിക്ക് പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ (ചേംബർ ഭവൻ) ഉദ്ഘാടനവും അദ്ദേഹം നടത്തും. 

## Article Content

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കണ്ണൂർ ജില്ലയിൽ വിവിധ പൊതുപരിപാടികളിലും വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിലും പങ്കെടുക്കും. രാവിലെ മുതൽ വൈകുന്നേരം വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിപാടികളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുന്നത്. രാവിലെ 10.00 മണിക്ക് മട്ടന്നൂർ എയർപോർട്ടിലെ സോളാർ പവർ പ്ലാന്റും ഇന്റഗ്രേറ്റഡ് കാർഗോ കോംപ്ലക്സും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് 10.30-ഓടെ ഡി.സി.സി ഓഫീസിലെത്തുന്ന അദ്ദേഹത്തിന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും. ഉച്ചയ്ക്ക് 12.00 മണിക്ക് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെ 75-ാമത് വാർഷികാഘോഷ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള പരിപാടികളുടെ ഭാഗമായി 2.30-ന് തോട്ടട ഗവ. ടെക്നിക്കൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 4.00 മണിക്ക് പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ (ചേംബർ ഭവൻ) ഉദ്ഘാടനവും അദ്ദേഹം നടത്തും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384497/chief-minister-vd-satheesan-kannur-visit-today-schedule-and-programs)