---
title: "ഇരുട്ടത്തിരിക്കേണ്ടി വരില്ല; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു"
english_title: "Kerala Power Crisis Resolving: KSEB Gets Real Time Market Electricity Supply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384499/kerala-power-crisis-resolving-kseb-electricity-supply-update"
published_at: "2026-09-28T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9fe0ad5b4c_download_(23).jpeg"
keywords: ["Kerala Power Crisis", "KSEB Electricity Supply", "Kerala News", "Real Time Market Power"]
---

# ഇരുട്ടത്തിരിക്കേണ്ടി വരില്ല; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാന സർക്കാരിനെയും വൈദ്യുതി ബോർഡിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതാണ് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി ഒഴിവാക്കാൻ പ്രധാനമായും സഹായിക്കുന്നത് എന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാന സർക്കാരിനെയും വൈദ്യുതി ബോർഡിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതാണ് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി ഒഴിവാക്കാൻ പ്രധാനമായും സഹായിക്കുന്നത് എന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നു.

ഈ മാസം അവസാനത്തോടെ മുൻപ് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് പൂർണ്ണമായും അവസാനിക്കും. കൂടാതെ ഒക്ടോബർ മാസം മുതൽ പീക്ക് സമയങ്ങളിൽ 588 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കുന്ന പുതിയ കരാർ സാധ്യമായതും ഏറെ ആശ്വാസകരമാണ്.

വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ (Long-term Power Purchase Agreements) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികളിൽ വാദം കേൾക്കുന്നത്. നേരത്തെയുണ്ടായിരുന്ന കരാറുകൾ റദ്ദായതിനെത്തുടർന്ന് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതാവുകയും, പകരം ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരികയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതുവഴി സംസ്ഥാനത്തിന് ഇതുവരെ ഏകദേശം 12,570 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്ന് സർക്കാർ ഹർജിയിലൂടെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384499/kerala-power-crisis-resolving-kseb-electricity-supply-update)