---
title: " ‘അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യൽ കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി"
english_title: "AMMA Organization Special Court Remark High Court Lakshmi Priya Plea Ansiba Hasan FIR BNS 74"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384528/amma-organization-special-court-high-court-remark-lakshmi-priya-ansiba-hasan-fir-case"
published_at: "2026-09-28T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba24e26fc36_1000236583.jpg"
keywords: ["Lakshmi Priya High Court Plea", "Ansiba Hasan Case FIR", "BNS 74 Women Dignity Section", "Palarivattam Police Typing Error"]
---

#  ‘അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യൽ കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **നടി അൻസിബ ഹസൻ നൽകിയ കേസിൽ എഫ്‌ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ് നൽകി.

## Article Content

**കൊച്ചി: **നടി അൻസിബ ഹസൻ നൽകിയ കേസിൽ എഫ്‌ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ് നൽകി.

പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോൾ ഇവരുടെ പ്രശ്നം തീർക്കാനേ സമയമുള്ളല്ലോ എന്ന് കോടതി പരാമർശിച്ചു. അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യൽ കോടതി വേണമല്ലോ എന്നും ഹൈക്കോടതി പരാമർശിച്ചു.

അതേസമയം, അൻസിബ ഹസൻ നൽകിയ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേർത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പോലീസ് രംഗത്തെത്തി.

എഫ്ഐആറിൽ ടൈപ്പിംഗ് പിഴവ് സംഭവിച്ചു എന്നാണ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് അൻസിബ കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് വിശദീകരണം.

പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതി അലക്ഷ്യ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകാനായിരുന്നു അൻസിബയുടെ നീക്കം. അന്വേഷണ ചുമതല മറ്റൊരു എസ്എച്ച്ഒയ്ക്ക് നൽകണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു.

സമൂഹ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്ന അൻസിബയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പോലീസ് കേസ് എടുത്തത്. എന്നാൽ, മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രം ചേർത്ത് കേസ് എടുത്തതാണ് വിമർശനത്തിനിടയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384528/amma-organization-special-court-high-court-remark-lakshmi-priya-ansiba-hasan-fir-case)