---
title: "നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം"
english_title: "Kerala Assembly Ruckus Case Trial November 3 Shivankutty EP Jayarajan KT Jaleel CJM Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384537/assembly-ruckus-case-trial-november-3-shivankutty-ep-jayarajan-kt-jaleel-cjm-court"
published_at: "2026-09-28T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba2f544a0fd_1000236615.jpg"
keywords: ["Assembly Ruckus Case Trial", "V Shivankutty EP Jayarajan", "CJM Court Thiruvananthapuram", "LDF Leaders Case"]
---

# നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.

## Article Content

**തിരുവനന്തപുരം: **നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.

കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്നാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

സംഘർഷത്തിനിടെ നിയമസഭയിലുണ്ടായ നാശ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിരുന്നത്. സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384537/assembly-ruckus-case-trial-november-3-shivankutty-ep-jayarajan-kt-jaleel-cjm-court)