---
title: "മോതിരം നൽകി ‘തായ്മാമൻ’; തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി ജോസഫ് വിജയ്"
english_title: "Tamil Nadu Thai Maman Thanga Mothiram Scheme C Joseph Vijay Madurai Rajaji Government Hospital Gold Ring"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384558/tamil-nadu-thai-maman-thanga-mothiram-scheme-joseph-vijay-madurai-rajaji-hospital-gold-ring"
published_at: "2026-09-28T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba3e69b92f3_1000236643.jpg"
keywords: ["Thai Maman Thanga Mothiram", "C Joseph Vijay Chief Minister", "Tamil Nadu Government Scheme", "Madurai Rajaji Hospital"]
---

# മോതിരം നൽകി ‘തായ്മാമൻ’; തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി ജോസഫ് വിജയ്

> **Lead Summary:** **മധുര: **തമിഴ്‌നാട് സർക്കാരിന്റെ അഭിമാന പദ്ധതിയായ തായ്മാമൻ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ ഈ വർഷം വകയിരുത്തിയത്.

## Article Content

**മധുര: **തമിഴ്‌നാട് സർക്കാരിന്റെ അഭിമാന പദ്ധതിയായ തായ്മാമൻ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ ഈ വർഷം വകയിരുത്തിയത്.

അമ്മയുടെ സഹോദരൻ, അതാണ് തായ് മാമൻ. സഹോദരിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ സ്വർണം നൽകേണ്ടത് തായ്മാമന്റെ കടമ. അതാണ് തമിഴക വെട്രി കഴകം സർക്കാരിന്റെ തായ്മാമൻ തങ്കമോതിരം പദ്ധതി. ജൂൺ 22 മുതൽ ജനിച്ച ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം കുട്ടികൾക്കാണ് ഇന്ന് സ്വർണമോതിരവും ബേബി കിറ്റും നൽകുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 102 സെന്ററുകൾ സജീകരിച്ചിട്ടുണ്ട്.

രാജാജി ഹാളിൽ വന്ന എല്ലാ കുട്ടികൾക്കും മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് തന്നെ മോതിരം നൽകി. ചില കുട്ടികൾക്ക് പേരിട്ടതും മുഖ്യമന്ത്രി തന്നെ.

നേരത്തെ സെപ്റ്റംബർ 15നാണ് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി വിദേശത്തായതിനാൽ തീയതി മാറ്റുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കൽപേട്ട്, തിരുപ്പൂർ ജില്ലകളിൽ പദ്ധതി ഇപ്പോൾ നടപ്പാക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384558/tamil-nadu-thai-maman-thanga-mothiram-scheme-joseph-vijay-madurai-rajaji-hospital-gold-ring)