---
title: "കോൺഗ്രസ്‌ എസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികവും,സ്വാഭിമാന യാത്രയും  ഏപ്രിൽ 22ന് "
english_title: "At the behest of the Congress-S"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38456/at-the-behest-of-the-congress-s"
published_at: "2022-04-20T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fd63bddd40_Screenshot_20220420_151517.jpg"
keywords: []
---

# കോൺഗ്രസ്‌ എസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികവും,സ്വാഭിമാന യാത്രയും  ഏപ്രിൽ 22ന് 

> **Lead Summary:** കോൺഗ്രസ്‌ എസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികവും,സ്വാഭിമാന യാത്രയും പ്രതീകാത്മക ഉപ്പുസത്യാഗ്രത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കോൺഗ്രസ്‌ എസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികവും,സ്വാഭിമാന യാത്രയും പ്രതീകാത്മക ഉപ്പുസത്യാഗ്രത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ 22ന് രാവിലെ കണ്ണൂർ വിളക്കും തറ മൈതാനിയിൽ നിന്നും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അഡ്വക്കേറ്റ് കെ വി മനോജ് കുമാറിന് പതാക കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ കെ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് പാഷ മുഖ്യപ്രഭാഷണം നടത്തും.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം 3 30ന് പയ്യന്നൂർ പെരുമ്പയിൽ എത്തിച്ചേരും .

തുടർന്ന് ഉളിയത്ത് കടവിലേക്കുള്ള ഉപ്പുസത്യാഗ്രഹ പദയാത്ര രാമചന്ദ്രൻ കടന്നപ്പള്ളി നയിക്കും. തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് ഉളിയത്ത് കടവിൽ ഉപ്പു കുറുക്കൽ സമരം നടത്തും. തുടർന്ന് നടക്കുന്ന സ്വാഭിമാന സംരക്ഷണ സമരപ്രഖ്യാപനം രാമചന്ദ്രൻ കട്ടപ്പന നടത്തും.

കോൺഗ്രസ് എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ് എൽ ശർമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.കെ കെ ജയപ്രകാശ്,പി വിജയൻ, ടി രാജൻ, കെ ജനാർദ്ദനൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38456/at-the-behest-of-the-congress-s)