---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു"
english_title: "Peravoor Block Panchayat Haritha Karma Sena Members Felicitation Swachhata Hi Seva Gandhi Jayanti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384568/peravoor-block-panchayat-haritha-karma-sena-felicitation-swachhata-hi-seva"
published_at: "2026-09-28T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Peravoor Block Panchayat", "Haritha Karma Sena Felicitation", "Swachhata Hi Seva Campaign", "Indira Sreedharan Block President"]
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു

> **Lead Summary:** **പേരാവൂർ: **ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കുകയും ബ്ലോക്ക് തല പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

## Article Content

**പേരാവൂർ: **ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കുകയും ബ്ലോക്ക് തല പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജെയ്ഷ ബിജു, മെമ്പർമാരായ ജോണി പാമ്പാടി, ജിജി ജോയ്, യശോദാവത്സരാജ്, കെ ഷീബ, സി പ്രസാദ്, കെ ഷാജു, കെ കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഹരിതകർമ്മസേനാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384568/peravoor-block-panchayat-haritha-karma-sena-felicitation-swachhata-hi-seva)