---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ‘തൂഫാൻ തദ്ദേശം - ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി"
english_title: "Peravoor Block Panchayat Toofan Thadesam Anti Drug Janasena Block Level Inauguration DYSP John Indira Sreedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384570/peravoor-block-panchayat-toofan-thadesam-anti-drug-janasena-inauguration-dysp-john"
published_at: "2026-09-28T17:20:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba54d303648_1000236665.jpg"
keywords: ["Toofan Thadesam Anti Drug", "Peravoor Block Panchayat", "Janasena Campaign", "Toofan Warrior Badge"]
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ‘തൂഫാൻ തദ്ദേശം - ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

> **Lead Summary:** **പേരാവൂർ : ** പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ‘തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം പേരാവൂർ ഡിവൈഎസ്പി ജോൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ : ** പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ‘തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം പേരാവൂർ ഡിവൈഎസ്പി ജോൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എസ്.പി.സി. അംഗങ്ങൾ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറയിലുള്ള ആളുകൾ പങ്കെടുത്തു.

ചടങ്ങിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, തൂഫാൻ വാര്യർ ബാഡ്ജ് സമർപ്പണം, പതാക ഉയർത്തൽ എന്നിവ ചെയ്തു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ബ്ലോക്ക് പഞ്ചായത്തിന്റെ തൂഫാൻ വാര്യർ ആയി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384570/peravoor-block-panchayat-toofan-thadesam-anti-drug-janasena-inauguration-dysp-john)