---
title: "ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി റോഡിൽ കേബിൾ ഇടുന്നതിനു വേണ്ടി കുഴികളെടുത്തത് വൻ ഗർത്തങ്ങൾ ആയി: ജനങ്ങൾ ഏറെ ദുരിതത്തിൽ "
english_title: "On Srikantapuram Chembanthotti Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38460/on-srikantapuram-chembanthotti-road"
published_at: "2022-04-20T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fdb58c98a0_Picsart_22-04-20_15-36-52-490.jpg"
keywords: []
---

# ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി റോഡിൽ കേബിൾ ഇടുന്നതിനു വേണ്ടി കുഴികളെടുത്തത് വൻ ഗർത്തങ്ങൾ ആയി: ജനങ്ങൾ ഏറെ ദുരിതത്തിൽ 

> **Lead Summary:** ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി റോഡിൽ നെടിയങ്ങ കയറ്റത്തിൽ ഭൂമിക്കടിയിലൂടെ കേബിളുകൾ കൊണ്ടുപോകുന്നതിന് കുഴിയെടുത്തത് നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞിട്ടും മണ്ണിട്ടു മൂടി എങ്കിലും റോഡിന്റെ ഒരു വശത്ത് പലയിടങ്ങളിലായി വൻ ഗർത്തങ്ങൾ രൂപപ്പെട്ടു.

## Article Content

ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി റോഡിൽ നെടിയങ്ങ കയറ്റത്തിൽ ഭൂമിക്കടിയിലൂടെ കേബിളുകൾ കൊണ്ടുപോകുന്നതിന് കുഴിയെടുത്തത് നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞിട്ടും മണ്ണിട്ടു മൂടി എങ്കിലും റോഡിന്റെ ഒരു വശത്ത് പലയിടങ്ങളിലായി വൻ ഗർത്തങ്ങൾ രൂപപ്പെട്ടു.

ഇതുമൂലം കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും ഏറെ ബുദ്ധിമുട്ടാണ്. കാൽനടയാത്രക്കാർ പലപ്പോഴും ഈ കുഴിയിൽ വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും കൂടാതെ വലിയ വാഹനങ്ങളും ഈ കുഴിയിൽ അപകടത്തിൽപ്പെടുന്നത് ഒരു നിത്യസംഭവമാണ്.

മഴ പെയ്തതോടെ വെള്ളം ഒഴുകി വരുന്നതു മൂലം ചെറിയ ചെറിയ കുഴികൾ വൻ ഗർത്തങ്ങൾ ആയി മാറിയിരിക്കുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ഈ കുഴികൾ നിർത്തണമെന്ന ആവശ്യം അധികൃതർ ഇടപെട്ട് നടപ്പിലാക്കണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38460/on-srikantapuram-chembanthotti-road)