---
title: "മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ്; ഇന്റർവ്യൂ സെപ്റ്റംബർ 30 ന്"
english_title: "Animal Husbandry Department Driver Cum Attendant Vacancy Kannur Iritty Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384612/animal-husbandry-department-driver-cum-attendant-vacancy-kannur-iritty-interview"
published_at: "2026-09-29T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb01dd54638_images_(67).jpeg"
keywords: ["Kannur Jobs", "Animal Husbandry", "Driver Cum Attendant", "Iritty Jobs"]
---

# മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ്; ഇന്റർവ്യൂ സെപ്റ്റംബർ 30 ന്

> **Lead Summary:** കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡന്റുമാരെ തെരഞ്ഞെടുക്കുന്നു. ആകെ 3 ഒഴിവുകളാണുള്ളത്. ഇരിട്ടി, പഴയങ്ങാടി, കണ്ണൂർ എന്നിവിടങ്ങളിലാണ് നിയമനം. 89 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം നടത്തുക.

## Article Content

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡന്റുമാരെ തെരഞ്ഞെടുക്കുന്നു. ആകെ 3 ഒഴിവുകളാണുള്ളത്. ഇരിട്ടി, പഴയങ്ങാടി, കണ്ണൂർ എന്നിവിടങ്ങളിലാണ് നിയമനം. 89 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം നടത്തുക.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2700267

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384612/animal-husbandry-department-driver-cum-attendant-vacancy-kannur-iritty-interview)