---
title: "ആറളം ഫാമിൽ നിന്നും കഴിഞ്ഞ 2 വർഷക്കാലയളവിൽ പെൻഷൻ പറ്റിയ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകി തുടങ്ങി"
english_title: "Aralam fam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38463/aralam-fam"
published_at: "2022-04-20T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fddb8db328_sdfsvdfg.jpg"
keywords: []
---

# ആറളം ഫാമിൽ നിന്നും കഴിഞ്ഞ 2 വർഷക്കാലയളവിൽ പെൻഷൻ പറ്റിയ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകി തുടങ്ങി

> **Lead Summary:** ആറളം ഫാമിൽ നിന്നും കഴിഞ്ഞ 2 വർഷക്കാലയളവിൽ പെൻഷൻ പറ്റിയ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകി തുടങ്ങി.

## Article Content

ആറളം ഫാമിൽ നിന്നും കഴിഞ്ഞ 2 വർഷക്കാലയളവിൽ പെൻഷൻ പറ്റിയ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകി തുടങ്ങി.

സാമ്പത്തിക വർഷാരംഭത്തിൽ തന്നെ ഗവണ്മെന്റ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുകയും ആദ്യ ഘട്ടമായി 2 കോടി 3 ലക്ഷം രൂപ അനുവദിയ്ക്കുകയും ചെയ്തു.

പെൻഷൻ പറ്റിയവരിൽ മുൻഗണന അടിസ്ഥാനത്തിൽ 36 പേരുടെ ആനുകൂല്യങ്ങൾ ഇന്നലെ മുതൽ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകി തുടങ്ങി.

2 ദിവസം കൊണ്ട് വിതരണം പൂർത്തിയാക്കും. വിരലിലെണ്ണാവുന്ന ബാക്കിയുള്ളവരുടെ ആനുകൂല്യവും നൽകുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38463/aralam-fam)