---
title: "പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റ് അഭിമുഖം സെപ്റ്റംബർ 30 ന്"
english_title: "Prism Project Information Assistant Interview Kannur September 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384641/prism-project-information-assistant-interview-kannur-september-30"
published_at: "2026-09-29T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb421557a71_download_(73).jpeg"
keywords: ["Prism Project", "Information Assistant", "Kannur Jobs", "PRD Interview"]
---

# പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റ് അഭിമുഖം സെപ്റ്റംബർ 30 ന്

> **Lead Summary:** **കണ്ണൂർ: **പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം കണ്ണൂർ സിവിൽ സ്റ്റേഷനിലെ പി.ആർ.ഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സെപ്റ്റംബർ 30 ന് നടത്തും. കാസർഗോഡ് ജില്ലയിൽ നിന്നുള്ളവർക്ക് രാവിലെ 10 മണിക്കും, വയനാട് ജില്ലയിൽ നിന്നുള്ളവർക്ക് 11 മണിക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ളവർക്ക് ഉച്ചയ്ക്ക് 1.30 നുമാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

## Article Content

**കണ്ണൂർ: **പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം കണ്ണൂർ സിവിൽ സ്റ്റേഷനിലെ പി.ആർ.ഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സെപ്റ്റംബർ 30 ന് നടത്തും. കാസർഗോഡ് ജില്ലയിൽ നിന്നുള്ളവർക്ക് രാവിലെ 10 മണിക്കും, വയനാട് ജില്ലയിൽ നിന്നുള്ളവർക്ക് 11 മണിക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ളവർക്ക് ഉച്ചയ്ക്ക് 1.30 നുമാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ വിജയികളായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് എസ്.എം.എസ്, വാട്സ്ആപ്പ് മുഖേന നൽകിയിട്ടുണ്ട്.അഭിമുഖത്തിന് എത്തുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ പറഞ്ഞ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നിർബന്ധമായും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2760725.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384641/prism-project-information-assistant-interview-kannur-september-30)