---
title: "കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ വിവരമറിയിച്ച് ഭർത്താവ്; പ്രതി കസ്റ്റഡിയിൽ"
english_title: "Kothamangalam Murder: Man Stabs Wife to Death, Informs Son Abroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384642/kothamangalam-murder-man-stabs-wife-to-death-informs-son-abroad"
published_at: "2026-09-29T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb44296c87b_images_(29).jpeg"
keywords: ["Kothamangalam news", "Ernakulam murder case", "Maramangalam news", "Kothamangalam police"]
---

# കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ വിവരമറിയിച്ച് ഭർത്താവ്; പ്രതി കസ്റ്റഡിയിൽ

> **Lead Summary:** **കോതമംഗലം**: എറണാകുളം കോതമംഗലത്ത് ദാരുണമായ കൊലപാതകം. ഭർത്താവ് ഭാര്യയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഹാപ്പി നഗർ സ്വദേശിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്.

## Article Content

**കോതമംഗലം**: എറണാകുളം കോതമംഗലത്ത് ദാരുണമായ കൊലപാതകം. ഭർത്താവ് ഭാര്യയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഹാപ്പി നഗർ സ്വദേശിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവായ പി.വി. കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതിയായ കുര്യാക്കോസ് തന്നെ വിവരം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. മകൻ വിവരം നാട്ടിലെ ബന്ധുക്കളെയും പ്രദേശവാസികളെയും അറിയിച്ചതിനെ തുടർന്ന് ആളുകൾ എത്തിയപ്പോഴാണ് കുഞ്ഞമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചു നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസിച്ച് വന്നിരുന്നത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തെത്തിയ കോതമംഗലം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.

ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണവും തുടർനടപടികളും സ്വീകരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384642/kothamangalam-murder-man-stabs-wife-to-death-informs-son-abroad)