---
title: "രാജധാനിയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; 4 സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്തു"
english_title: "Rajdhani Express Student Harassment Case Kannur Railway Police Case Against 4 Soldiers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384662/rajdhani-express-student-harassment-case-kannur-railway-police-case-against-4-soldiers"
published_at: "2026-09-29T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb586854811_police.1697912334.jpg"
keywords: ["Rajdhani Express", "Kannur Railway Police", "Harassment Case"]
---

# രാജധാനിയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; 4 സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ**: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ച് ശല്യം ചെയ്തെന്ന പരാതിയിൽ നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് രാജധാനി എക്സ്പ്രസിലാണ് സംഭവം നടന്നത്.

## Article Content

**കണ്ണൂർ**: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ച് ശല്യം ചെയ്തെന്ന പരാതിയിൽ നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് രാജധാനി എക്സ്പ്രസിലാണ് സംഭവം നടന്നത്.

നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്തിരുന്ന സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യലഹരിയിലായിരുന്ന സൈനികർ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് പെൺകുട്ടി വിവരം ടിടിഇയെ അറിയിച്ചു. ടിടിഇ വിവരം റെയിൽവേ പോലീസിന് കൈമാറി. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് സ്ഥലത്തെത്തി നാല് പേരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചു.

ടെറിട്ടോറിയൽ ആർമി ഉൾപ്പെടെ സേവനമനുഷ്ഠിക്കുന്ന സൈനികർ അവധിക്ക് നാട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384662/rajdhani-express-student-harassment-case-kannur-railway-police-case-against-4-soldiers)