---
title: "KSSIA സംസ്ഥാന പ്രസിഡന്റായി ജോസഫ് പൈകട; കണ്ണൂരിൽ സ്വീകരണം നൽകി"
english_title: "KSSIA State President Joseph Paikada Taliparamba Reception Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384688/kssia-state-president-joseph-paikada-taliparamba-reception-kannur"
published_at: "2026-09-29T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb6f7062cf1_1000318407.jpg"
keywords: ["KSSIA", "Joseph Paikada", "Kannur", "Taliparamba"]
---

# KSSIA സംസ്ഥാന പ്രസിഡന്റായി ജോസഫ് പൈകട; കണ്ണൂരിൽ സ്വീകരണം നൽകി

> **Lead Summary:** **കണ്ണൂർ**: കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ 24-ാമത് സംസ്ഥാന പ്രസിഡന്റായി തളിപ്പറമ്പ് സ്വദേശിയായ ജോസഫ് പൈകട തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജോസഫ് പൈകടയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി.

## Article Content

**കണ്ണൂർ**: കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ 24-ാമത് സംസ്ഥാന പ്രസിഡന്റായി തളിപ്പറമ്പ് സ്വദേശിയായ ജോസഫ് പൈകട തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജോസഫ് പൈകടയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി.

1985-ൽ വ്യവസായ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ജോസഫ് പൈകട KSSIAയുടെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

2014-ൽ KSSIA കണ്ണൂർ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം 2018 മുതൽ 2022 വരെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2022 മുതൽ 2024 വരെ നോർത്ത് സോൺ ട്രഷററായും 2024 മുതൽ 2026 വരെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ചേംബർ ഓഫ് കൊമേഴ്സിലും സജീവമാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണ പരിപാടിയിൽ KSSIA കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം, ജില്ലാ സെക്രട്ടറി ടി.പി. നാരായണൻ, ട്രഷറർ സുന്ദര രാജ്, ജനറൽ കൗൺസിൽ മെമ്പർ വിനോദ് നാരായൺ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഒ. മൂസ, ജീവരാജ് നമ്പ്യാർ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി, സെക്രട്ടറി സി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ KSSIAയുടെ വനിതാ വിഭാഗം ഭാരവാഹികളും പങ്കെടുത്തു. കണ്ണൂർ വനിതാ വിങ്ങിന്റെ സെക്രട്ടറിയായി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന സൗമ്യയ്ക്ക് സംസ്ഥാനതലത്തിൽ നോർത്ത് സോൺ ജോയിന്റ് സെക്രട്ടറിയായി സ്ഥാനം ലഭിച്ചതും ചടങ്ങിൽ ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384688/kssia-state-president-joseph-paikada-taliparamba-reception-kannur)