---
title: "പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടാം; യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടല്ലോ: രമേശ് ചെന്നിത്തല"
english_title: "Panchayat Byelection Result Ramesh Chennithala Reaction UDF Majority 38 Seats LDF Gain 22 to 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384726/panchayat-byelection-result-ramesh-chennithala-reaction-udf-majority-38-seats"
published_at: "2026-09-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb90d52436d_1000236868.jpg"
keywords: ["Panchayat Byelection 2026", "Ramesh Chennithala Reaction", "UDF Majority LDF Gain", "38 Wards Result"]
---

# പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടാം; യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടല്ലോ: രമേശ് ചെന്നിത്തല

> **Lead Summary:** **ഡൽഹി: **പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടാമെന്ന് ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഭൂരിപക്ഷം സീറ്റുകളിൽ യുഡിഎഫ് ജയിച്ചത് സർക്കാർ ശക്തമാണ് എന്നതിന്റെ തെളിവാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

## Article Content

**ഡൽഹി: **പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടാമെന്ന് ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഭൂരിപക്ഷം സീറ്റുകളിൽ യുഡിഎഫ് ജയിച്ചത് സർക്കാർ ശക്തമാണ് എന്നതിന്റെ തെളിവാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

38 സീറ്റിൽ നിലവിൽ 22 ഇടത്ത് യുഡിഎഫും 15 ഇടത്ത് എൽഡിഎഫിനുമായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടമാണുണ്ടായത്. 22ൽ നിന്ന് 19 ആയി സീറ്റുകളുടെ എണ്ണം കുറഞ്ഞു. മൂന്ന് സീറ്റ് അധികം നേടി എൽഡിഎഫ് നേട്ടമുണ്ടാക്കി.

ഉപതിരഞ്ഞെടുപ്പിൽ അഞ്ച് വാർഡുകൾ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് ട്വന്റി ട്വന്റി നിലനിർത്തി.

പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിലും മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാമതെത്തിയതാണ് ബിജെപിയുടെ ആശ്വാസം. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകൾ യുഡിഎഫ് നിലനിർത്തി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാർ ഡിവിഷൻ യുഡിഎഫിനും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷൻ എൽഡിഎഫും നിലനിർത്തി. എന്നാൽ കോട്ടയം തൃക്കോടിത്താനം ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിന് ക്ഷീണമായി. നഗരസഭകളിൽ രണ്ടിടത്ത് എൽഡിഎഫിനും ഒരിടത്ത് യുഡിഎഫിനുമാണ് ജയം.

ഏഴ് ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചിടത്ത് എൽഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും ജയം. പതിനൊന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നേട്ടമുണ്ടാക്കിയത് യുഡിഎഫ്. എട്ട് വാർഡുകളിൽ യുഡിഎഫ് ജയിച്ചു. രണ്ടിടത്താണ് എൽഡിഎഫ് ജയം.

പത്തനംതിട്ട ജില്ലയിലെ നാലിടത്തും യുഡിഎഫിന് മിന്നും ജയം. മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ സമാസമമെത്തി. എറണാകുളത്ത് മുന്നണികൾ സിറ്റിങ് സീറ്റുകൾ നിലനിർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384726/panchayat-byelection-result-ramesh-chennithala-reaction-udf-majority-38-seats)