---
title: "പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ"
english_title: "Pathanamthitta Maramon Resort Receptionist Stabbed to Death Youth Arrested Love Rejection Kozhencherry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384736/pathanamthitta-maramon-resort-receptionist-murder-youth-arrested-kozhancherry-dinsha"
published_at: "2026-09-29T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb9e6804e44_1000236881.jpg"
keywords: ["Pathanamthitta Murder", "Maramon Resort Kozhenchery", "Receptionist Stabbed Dinsha", "Kulathupuzha Jithu Arrested"]
---

# പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: **കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശ്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**പത്തനംതിട്ട: **കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശ്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ദിൻഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകൾ ദിൻഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.

ദിൻഷയുടെ കരച്ചിൽ കേട്ട് സ്ഥലത്തേക്ക് റിസോർട്ടിലെ മറ്റ് ജീവനക്കാർ എത്തുകയായിരുന്നു. ഉടനെ ദിൻഷയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസോർട്ട് ജീവനക്കാർ പ്രതി ജിത്തുവിനെ പിടികൂടി ആൽമരത്തിൽ കെട്ടിയിടുകയായിരുന്നു. പോലീസ് എത്തിയ ശേഷം പ്രതിയെ കൈമാറുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384736/pathanamthitta-maramon-resort-receptionist-murder-youth-arrested-kozhancherry-dinsha)