---
title: "അഞ്ചരക്കണ്ടി പുഴയിലെ മമ്പറത്ത് ബോട്ട് ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലെത്തി"
english_title: "Construction of the boat terminal is nearing completion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38478/construction-of-the-boat-terminal-is-nearing-completion"
published_at: "2022-04-20T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fed1fc5400_Picsart_22-04-20_16-52-43-569.jpg"
keywords: []
---

# അഞ്ചരക്കണ്ടി പുഴയിലെ മമ്പറത്ത് ബോട്ട് ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലെത്തി

> **Lead Summary:** അഞ്ചരക്കണ്ടി പുഴയിലെ മമ്പറത്ത് ബോട്ട് ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലെത്തി. മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായാണ് ബോട്ട് ടെർമിനൽ നിർമ്മിക്കുന്നത്.93 ലക്ഷത്തോളം രൂപ ചെലവിലാണ് മമ്പറത്ത് ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നത്.

## Article Content

അഞ്ചരക്കണ്ടി പുഴയിലെ മമ്പറത്ത് ബോട്ട് ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലെത്തി. മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായാണ് ബോട്ട് ടെർമിനൽ നിർമ്മിക്കുന്നത്.93 ലക്ഷത്തോളം രൂപ ചെലവിലാണ് മമ്പറത്ത് ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നത്.

ഹൗസ് ബോട്ടുകളും മറ്റ് ചെറു ബോട്ടുകളകടക്കം ജെട്ടിയിൽ അടുപ്പിക്കാൻ കഴിയുംവിധമാണ് നിർമാണം. മമ്പറം പഴയ പാലത്തിന് സമീപത്തായി നിർമ്മാണം പൂർത്തിയായി വരുന്ന ടെർമിനലിൻ്റെ മേൽക്കൂരയിൽ ഓട് പാകുന്ന പ്രവ്യത്തിയാണ് ഇനി ബാക്കിയുള്ളത്.

ഇതിനാവശ്യമായ പ്രത്യേക തരം ഓടുകൾ എത്തിച്ചിട്ടുണ്ട്. ടൈൽ പാകുന്ന പ്രവൃത്തിയും ഇതിനകം പൂർത്തിയായിട്ടുണ്ട്. ടെർമിനൽ പരിസരം സൗന്ദര്യവത്ക്കരിക്കുന്ന നടപടികളും സ്വീകരിച്ച് വരികയാണ്. ഉൾനാടൻ ജലഗതാഗതത്തിനും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പേകാനുമായാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചരക്കണ്ടി പുഴയിൽ ധർമടം, പാറപ്രം, ചേരിക്കൽ എന്നിവിടങ്ങളിലും ബോട്ട് ടെർമിനൽ നിർമിക്കുന്നുണ്ട്. അതേസമയം മമ്പറത്തെ പഴയ പാലം പൊളിച്ചു നീക്കുന്ന പ്രവർത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല.

ഇത് ബോട്ട് ഗതാഗതത്തെ ബാധിച്ചേക്കും.ബോട്ട് ടെർമിനൽ നിർമ്മാണം പൂർത്തിയായി ജലഗതാഗതം ആരംഭിക്കുന്നതോടെ മമ്പറത്തിന്റെ മുഖച്ചായ തന്നെ മാറുo.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38478/construction-of-the-boat-terminal-is-nearing-completion)