---
title: "തലശ്ശേരി അതിരൂപത ലഹരി വിരുദ്ധ സമിതി പേരാവൂർ ഫൊറോന സംഗമ സ്വാഗതസംഘം രൂപീകരിച്ചു."
english_title: "Thalassery Archdiocese Anti Drug Committee Peravoor Forane Sangamam Reception Committee Formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384781/thalassery-archdiocese-anti-drug-committee-peravoor-forane-sangamam-reception-committee-formed"
published_at: "2026-09-30T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc5571e804e_1000319448.jpg"
keywords: ["Thalassery Archdiocese", "Peravoor", "Anti Drug Rally", "Gandhi Jayanti"]
---

# തലശ്ശേരി അതിരൂപത ലഹരി വിരുദ്ധ സമിതി പേരാവൂർ ഫൊറോന സംഗമ സ്വാഗതസംഘം രൂപീകരിച്ചു.

> **Lead Summary:** **പേരാവൂർ** :- ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ പേരാവൂരിൽ വച്ചു നടക്കുന്ന ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘരൂപീകരണം പേരാവൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവക വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കെമുറി നിർവഹിച്ചു. റാലിയുടെയും ലഹരി വിരുദ്ധ സംഗമത്തിൻ്റെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് തലശ്ശേരി അതിരൂപത മദ്യവിരുദ്ധസമിതി ഡയറക്ടർ റവ.ഫാ ജെയ്സൺ കോലക്കുന്നേൽ വിശദീകരിച്ചു.

## Article Content

**പേരാവൂർ** :- ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ പേരാവൂരിൽ വച്ചു നടക്കുന്ന ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘരൂപീകരണം പേരാവൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവക വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കെമുറി നിർവഹിച്ചു. റാലിയുടെയും ലഹരി വിരുദ്ധ സംഗമത്തിൻ്റെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് തലശ്ശേരി അതിരൂപത മദ്യവിരുദ്ധസമിതി ഡയറക്ടർ റവ.ഫാ ജെയ്സൺ കോലക്കുന്നേൽ വിശദീകരിച്ചു.

ലഹരി വിരുദ്ധ സംഗമത്തിൽ ജനപ്രതിനിധികൾ, പോലീസ്, എക്സൈസ് ഡിപ്പാർട്ടുമെൻ്റുകളിലെ ഉദ്യോഗസ്ഥർ, ലഹരി വിരുദ്ധ പ്രവർത്തക നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. പരിപാടികളുടെ വിജയത്തിനായി റവ ഫാ ജെയ്സൺ കോലക്കുന്നേൽ ചെയർമാനും ആർച്ച് പ്രീസ്റ്റ് മാത്യു തെക്കെ മുറി ജനറൽ കൺവീനറും ജോണി തോമസ് വടക്കേക്കര ജോയിൻ്റ് കൺവീനറുമായി 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

റാലി(ജോർജ് കാനാട്ട്), സ്റ്റേജ്-ലൈറ്റ് & സൗണ്ട് (സജി മാലത്ത്),

പ്രോഗ്രാം(ജോണി തോമസ്),

റിസപ്ഷൻ(റോജി ചെല്ലങ്കോട്ട്),പാർക്കിങ്( വിനോദ് നടുവത്താനി & ടോമി താഴത്തുവീട്ടിൽ)

ഫ്ലാഗ്, പ്ലാക്കാർഡ്സ്( ജോർജ്ജ് കുടക്കചിറ) എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384781/thalassery-archdiocese-anti-drug-committee-peravoor-forane-sangamam-reception-committee-formed)