---
title: "ശുചിത്വ ഹർത്താൽ ആഘോഷമാക്കി കണിച്ചാർ; ബീക്കൺ ടൗണിൽ മെഗാ ക്ലീനിങ്"
english_title: "Kanichar Panchayat Beacon Town Mega Cleaning Suchitwa Hartal Success"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384784/kanichar-panchayat-beacon-town-mega-cleaning-suchitwa-hartal-success"
published_at: "2026-09-30T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc59a18c1ff_1000319195.jpg"
keywords: ["Kanichar Panchayat", "Mega Cleaning", "Suchitwa Hartal", "Kannur"]
---

# ശുചിത്വ ഹർത്താൽ ആഘോഷമാക്കി കണിച്ചാർ; ബീക്കൺ ടൗണിൽ മെഗാ ക്ലീനിങ്

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ പഞ്ചായത്ത് ബീക്കൺ ടൗണിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് പരിപാടി വൻ വിജയമായി. വ്യാപാര സ്ഥാപനങ്ങൾ രണ്ട് മണിക്കൂർ ശുചിത്വ ഹർത്താൽ ആചരിച്ചാണ് കണിച്ചാർ പഞ്ചായത്തിന്റെ മെഗാ ശുചീകരണം നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമായി.

## Article Content

**കണിച്ചാർ**: കണിച്ചാർ പഞ്ചായത്ത് ബീക്കൺ ടൗണിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് പരിപാടി വൻ വിജയമായി. വ്യാപാര സ്ഥാപനങ്ങൾ രണ്ട് മണിക്കൂർ ശുചിത്വ ഹർത്താൽ ആചരിച്ചാണ് കണിച്ചാർ പഞ്ചായത്തിന്റെ മെഗാ ശുചീകരണം നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമായി.

റോഡുകൾ, തോടുകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെ കണിച്ചാർ ടൗണിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് കാട് മൂടി കിടന്ന സ്വകാര്യ ഭൂമികൾ ഉടമകളുടെ സഹകരണത്തോടെ വൃത്തിയാക്കിയതോടെ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറി.

പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ചിറ്റേരി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈജു പി. വർഗീസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത പി, വ്യാപാരി വ്യവസായി പ്രസിഡന്റ് പ്രജിത്ത് പൊനോൻ, വാർഡ് മെമ്പർമാരായ ജിൽസൺ മാത്യു, തോമസ് പയ്യപ്പള്ളിൽ, ഷീബ തോമസ്, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ, സി.വി തോമസ്, ബിന്ദു ജിമ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുത്തു തുടങ്ങിയവർ നേതൃത്വം നൽകി.

ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കച്ചവടക്കാർ, വിവിധ സന്നദ്ധ സംഘടനകൾ, ഗ്രന്ഥശാല അംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384784/kanichar-panchayat-beacon-town-mega-cleaning-suchitwa-hartal-success)