---
title: "ശാസ്ത്രോത്സവ വേദിയിൽ തിളങ്ങി വേക്കളം എ.യു.പി സ്കൂൾ"
english_title: "Vekkalam AUP School Shines in Sub District Science Festival Victory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384791/vekkalam-aup-school-shines-in-sub-district-science-festival-victory"
published_at: "2026-09-30T08:33:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc7c04e0e1f_1000319652.jpg"
keywords: ["Vekkalam AUP School", "Sub District Science Festival", "Peravoor"]
---

# ശാസ്ത്രോത്സവ വേദിയിൽ തിളങ്ങി വേക്കളം എ.യു.പി സ്കൂൾ

> **Lead Summary:** **വേക്കളം**: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി വേക്കളം എ.യു.പി സ്കൂൾ തിളങ്ങി. പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി മേളകളിലും ശ്രദ്ധേയമായ വിജയങ്ങൾ സ്വന്തമാക്കി.

## Article Content

**വേക്കളം**: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി വേക്കളം എ.യു.പി സ്കൂൾ തിളങ്ങി. പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി മേളകളിലും ശ്രദ്ധേയമായ വിജയങ്ങൾ സ്വന്തമാക്കി.

വിജയാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സ്കൂളിലും പെരുന്തോടി, നെടുംപുറംചാൽ, പൂളക്കുറ്റി, ഈരായിക്കൊല്ലി, നെടുംപൊയിൽ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രധാനാധ്യാപിക ബിന്ദു ടി, പി.ടി.എ പ്രസിഡന്റ് ഷാജി കെ, മദർ പി.ടി.എ പ്രസിഡന്റ് വിജിഷ എം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈനി വിനോദ്, അമൃത വൈശാഖ്, അധ്യാപകരായ കാന്തിമതി പി.വി, ശ്രീജിത്ത് എ.ഇ, ഇന്ദു പി, ആശ്രിത് കെ, ജിതിഷ കെ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഉപജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384791/vekkalam-aup-school-shines-in-sub-district-science-festival-victory)