---
title: "മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്"
english_title: "Fake Marriage Allegation Against Chief Minister Anto Augustin Notice Again Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384807/fake-marriage-allegation-against-chief-minister-anto-augustin-notice-again-police"
published_at: "2026-09-30T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc96ef5423f_1000319862.jpg"
keywords: ["Anto Augustin", "Chief Minister", "Fake News", "Kalamassery Police"]
---

# മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

> **Lead Summary:** **കൊച്ചി**: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകി. ഒക്ടോബർ 15ന് ശേഷം ഹാജരാകാൻ അവസരം നൽകണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി.

## Article Content

**കൊച്ചി**: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകി. ഒക്ടോബർ 15ന് ശേഷം ഹാജരാകാൻ അവസരം നൽകണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി.

നാളെ ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. രണ്ടാം തവണയാണ് ഈ കേസിൽ ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകുന്നത്.

കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷ അടക്കം കോടതിയിലിരിക്കുന്ന പശ്ചാത്തലത്തിൽ ആന്റോ അഗസ്റ്റിൻ ഹാജരായിരുന്നില്ല. ഇന്നലെ വൈകിട്ടോടെ വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.

രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. ആന്റോ അഗസ്റ്റിന്റെ ചാനലിലെ റിപ്പോർട്ടറെ കേസിൽ നേരത്തെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ഇത് കളമശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശേരി പൊലീസ് രാജു പി. നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് മറ്റ് നടപടികളിലേക്ക് നീങ്ങിയത്.

പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നിൽ വാർത്ത വന്നതായി ആന്റോ അഗസ്റ്റിൻ പറഞ്ഞത്. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മർദ തന്ത്രമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആരോപണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്റ് തന്റെ പക്കലുണ്ടെന്നാണ് ആന്റോ അവകാശപ്പെട്ടിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384807/fake-marriage-allegation-against-chief-minister-anto-augustin-notice-again-police)