---
title: "പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം"
english_title: "Pahalgam Terror Attack Last Mastermind Killed Indian Army Budgam Lashkar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384819/pahalgam-terror-attack-last-mastermind-killed-indian-army-budgam-lashkar"
published_at: "2026-09-30T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca088d74ab_1000320007.jpg"
keywords: ["Pahalgam Attack", "Indian Army", "Budgam Encounter", "Lashkar"]
---

# പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

> **Lead Summary:** **ദില്ലി**: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെയാണ് സൈന്യം വധിച്ചത്.

## Article Content

**ദില്ലി**: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെയാണ് സൈന്യം വധിച്ചത്.

ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബദ്ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

പുലർച്ചയോടെയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ അവസാന സൂത്രധാരനാണ് കൊല്ലപ്പെട്ട മൂസ എന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384819/pahalgam-terror-attack-last-mastermind-killed-indian-army-budgam-lashkar)