---
title: "16 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു"
english_title: "Police have registered a case against a 14-year-old girl in connection with her 16-year-old pregnancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38482/police-have-registered-a-case-against-a-14-year-old-girl-in-connection-with-her-16-year-old-pregnancy"
published_at: "2022-04-20T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ff035d9d0a_images (3).jpeg"
keywords: []
---

# 16 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** കണ്ണൂര്‍: 16 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.

## Article Content

കണ്ണൂര്‍: 16 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.

വയറുവേദനയെ തുടര്‍ന്നു ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയെണെന്ന കാര്യം പുറത്തറിയുന്നത്. പേടിച്ചിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായും പിതാവ് നല്‍കിയ പരാതിയിലുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ പീഡനം നടന്നുവെന്നാണ് പരാതിയിലുള്ളത്. 14 കാരന്‍ സ്ഥിരമായി ഈ പെണ്‍കുട്ടിയുടെ വീട്ടിലെത്തുമായിരുന്നുവെന്നും പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38482/police-have-registered-a-case-against-a-14-year-old-girl-in-connection-with-her-16-year-old-pregnancy)