---
title: "ലോക ഹൃദയദിനം ആചരിച്ച് ഗവ. മെഡിക്കൽ കോളേജ് കണ്ണൂർ"
english_title: "World Heart Day Observed Government Medical College Kannur Cardiology Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384842/world-heart-day-observed-government-medical-college-kannur-cardiology-department"
published_at: "2026-09-30T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcaf2eeba30_1000320099.jpg"
keywords: ["World Heart Day", "Medical College Kannur", "Cardiology"]
---

# ലോക ഹൃദയദിനം ആചരിച്ച് ഗവ. മെഡിക്കൽ കോളേജ് കണ്ണൂർ

> **Lead Summary:** **കണ്ണൂർ**: ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി അക്കാദമിക് ബ്ലോക്കിലെ സൂപ്രണ്ട് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മാധവൻ കെ.ടി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കണ്ണൂർ**: ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി അക്കാദമിക് ബ്ലോക്കിലെ സൂപ്രണ്ട് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മാധവൻ കെ.ടി ഫ്ലാഗ് ഓഫ് ചെയ്തു.

ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കാർഡിയോളജി സെമിനാർ ഹാളിൽ നടന്ന സെമിനാർ കാർഡിയോളജി വിഭാഗം മേധാവി ഡോ. ഡോളി മാത്യു ഉദ്ഘാടനം ചെയ്തു.

ഡോ. സുധാകുമാരി ക്ലാസ് എടുത്തു. ഡോ. മാധവൻ കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരൻ, ആർഎംഒ ഡോ. ജ്യോതി ദാമോദർ, ഡെപ്യൂട്ടി എംഎസ് ഡോ. പ്രവീൺ കുമാർ, എആർഎംഒ ഡോ. മനോജ് കുമാർ, കാർഡിയോളജിസ്റ്റ് ഡോ. ശ്യാം എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കാർഡിയോളജി വിഭാഗത്തിൽ പ്രശംസനീയ സേവനം ചെയ്തവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384842/world-heart-day-observed-government-medical-college-kannur-cardiology-department)