---
title: "സംസ്ഥാനത്ത് പനി കേസുകളിൽ വർധന; ഈ മാസം 20 ഇൻഫ്ലുവൻസ മരണം"
english_title: "Kerala Fever Cases Increase September 20 Influenza Deaths 11021 Cases 119 Deaths This Year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384861/kerala-fever-cases-increase-september-20-influenza-deaths-11021-cases"
published_at: "2026-09-30T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcc76e43d9e_1000237024.jpg"
keywords: ["Kerala Influenza Deaths September 2026", "Fever Cases Increase Kerala", "11021 Influenza Cases 119 Deaths"]
---

# സംസ്ഥാനത്ത് പനി കേസുകളിൽ വർധന; ഈ മാസം 20 ഇൻഫ്ലുവൻസ മരണം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന രേഖപ്പെടുത്തുന്നു. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വർധിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന രേഖപ്പെടുത്തുന്നു. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വർധിച്ചു.

ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആകെയുണ്ടായ ഇൻഫ്ലുവൻസ കേസുകൾ 6,182ഉം മരണങ്ങൾ 40ഉം ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൻഫ്ലുവൻസ മൂലമുള്ള മരണം ഈ വർഷം ഇരട്ടിയായെന്നാണ് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384861/kerala-fever-cases-increase-september-20-influenza-deaths-11021-cases)