---
title: "കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ട്രെയിനി ദിൻഷയുടെ കൊലപാതകം; പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Kozhenchery Maramon Resort Receptionist Trainee Dinsha Murder Accused Jithu Arrest Recorded Love Rejection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384871/kozhenchery-maramon-resort-trainee-dinsha-murder-accused-jithu-arrest-love-rejection"
published_at: "2026-09-30T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcd1c38000f_1000237063.jpg"
keywords: ["Kozhenchery Maramon Resort Murder", "Jithu Keezhukara Arrest", "Love Rejection Motive", "Kottayam Medical College Postmortem"]
---

# കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ട്രെയിനി ദിൻഷയുടെ കൊലപാതകം; പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** **കോട്ടയം : **കോഴഞ്ചേരിയിലെ മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്തിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയുടെ കൊലപാതകത്തിൽ കോഴഞ്ചേരി കീഴുകര സ്വദേശിയായ പ്രതി ജിത്തുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

## Article Content

**കോട്ടയം : **കോഴഞ്ചേരിയിലെ മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്തിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയുടെ കൊലപാതകത്തിൽ കോഴഞ്ചേരി കീഴുകര സ്വദേശിയായ പ്രതി ജിത്തുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഒരു വർഷത്തിലേറെയായി ദിൻഷയുമായി അടുപ്പത്തിലായിരുന്നുവെന്നും, പിന്നീട് അവർ പിന്മാറിയപ്പോൾ ചതിക്കപ്പെട്ടതായി തോന്നി ജിത്തുവിന് സംശയം വർധിക്കുകയും തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

സംഭവത്തിൽ 21 കാരിയായ ദിൻഷയുടെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384871/kozhenchery-maramon-resort-trainee-dinsha-murder-accused-jithu-arrest-love-rejection)