---
title: "കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് കായിക വകുപ്പിൽ തന്നെ ജോലി; വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒജെ ജനീഷ്"
english_title: "Sports Excellence Job In Sports Department Vidarsh Job In Kerala Minister OJ Janeesh Asian Games Medalist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384874/sports-excellence-job-sports-department-vidarsh-job-kerala-minister-oj-janeesh-aryanad"
published_at: "2026-09-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcd5eec3d2a_1000237054.jpg"
keywords: ["OJ Janeesh Sports Minister Kerala", "Vidarsh Asian Games Medalist Job", "Aryanad Grama Panchayat Felicitation"]
---

# കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് കായിക വകുപ്പിൽ തന്നെ ജോലി; വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒജെ ജനീഷ്

> **Lead Summary:** **തിരുവനന്തപുരം: **ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒജെ ജനീഷ്.

## Article Content

**തിരുവനന്തപുരം: **ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒജെ ജനീഷ്.

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കും. അതിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട് ഈ വകുപ്പ് മുന്നോട്ട് പോകും. വിദർശയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.

എല്ലാം അഡ്വാൻസ് ആയി പ്രഖ്യാപിക്കുകയും ആദ്യം നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ നയം. മെഡൽ ജേതാക്കൾക്ക് നൽകാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയൽ നീക്കം കഴിഞ്ഞു. അത് ഒക്ടോബർ 13ന് ജിവി രാജ ജന്മദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നൽകും.

വകുപ്പിന് സൂക്ഷ്മതയും വേഗതയും ഉണ്ടാകും. താളം ചവിട്ടിനിൽക്കൽ ഉണ്ടാകില്ല. താൻ ഷൂട്ടിംഗ് പഠിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ പ്രവർത്തകൻ എന്നുള്ള നിലയ്ക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒജെ ജനീഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384874/sports-excellence-job-sports-department-vidarsh-job-kerala-minister-oj-janeesh-aryanad)