---
title: "തലശ്ശേരിയില്‍ കാപ്പ ചുമത്തി  യുവാവിനെ നാടുകടത്തി"
english_title: "The youth was deported in Thalassery on the charge of kappa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38488/the-youth-was-deported-in-thalassery-on-the-charge-of-kappa"
published_at: "2022-04-20T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ff5d9cb2dd_n37893933616504558925460d89a30c001a005dd9b0faed5324903625390acebafc3043c90bc6588156ed82.jpg"
keywords: []
---

# തലശ്ശേരിയില്‍ കാപ്പ ചുമത്തി  യുവാവിനെ നാടുകടത്തി

> **Lead Summary:** തലശ്ശേരി: തലശ്ശേരിയില്‍ കാപ്പ ചുമത്തി യുവാവിനെ പൊലീസ് നാടുകടത്തി. ചിറക്കര ലോട്ടസ് ഓഡിറ്റോറിയം പരിസരത്തെ നടമ്മല്‍ ഹൗസില്‍ ഷിജിന്‍ ബാബു എന്ന ജിനകനാണ് അറസ്റ്റിലായത്

## Article Content

തലശ്ശേരി: തലശ്ശേരിയില്‍ കാപ്പ ചുമത്തി യുവാവിനെ പൊലീസ് നാടുകടത്തി. ചിറക്കര ലോട്ടസ് ഓഡിറ്റോറിയം പരിസരത്തെ നടമ്മല്‍ ഹൗസില്‍ ഷിജിന്‍ ബാബു എന്ന ജിനകനാണ് അറസ്റ്റിലായത്

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് ജിനകനെന്ന് പൊലീസ് പറഞ്ഞു.

ചിന്നസേലത്തിനടുത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് തിരയുന്നത് മനസ്സിലാക്കിയ യുവാവ് നാട്ടില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. തമിഴ്നാട്ടിലുണ്ടെന്ന് മനസ്സിലാക്കി പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം തലശ്ശേരിയില്‍ മറ്റൊരാളെയും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ചിറക്കര ടി.സി മുക്കിലെ മാളിയേക്കല്‍ കുടുംബാംഗമായ മുഹമ്മദ് ഒനാസിനെയാണ് (35) കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലയില്‍ കടക്കരുതെന്ന വ്യവസ്ഥയിലാണ് നാടുകടത്തിയത്.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും ക്വട്ടേഷന്‍ ആക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ 912 പേര്‍ ഗുണ്ടാപട്ടികയിലുണ്ടെന്നാണ് വിവരം. തലശ്ശേരിയില്‍ മാത്രം ഇതില്‍പെട്ടവരുടെ എണ്ണം 60ഓളം ഉണ്ടെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38488/the-youth-was-deported-in-thalassery-on-the-charge-of-kappa)