---
title: "ഇരിട്ടി റെയിഞ്ച് മുഅല്ലിം സംഗമവും,ദുആ മജ്ലിസും സംഘടിപ്പിച്ചു"
english_title: "The Iritty Range Muallim Sangam and Dua Majlis were organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38489/the-iritty-range-muallim-sangam-and-dua-majlis-were-organized"
published_at: "2022-04-20T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ff6c8483c8_IMG-20220420-WA0092.jpg"
keywords: []
---

# ഇരിട്ടി റെയിഞ്ച് മുഅല്ലിം സംഗമവും,ദുആ മജ്ലിസും സംഘടിപ്പിച്ചു

> **Lead Summary:**  ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഅല്ലിം സംഗമവും , പ്രാർത്ഥനാ സദസും ഇരിട്ടി ടൗൺ ഇർശാ ദുൽ ഇസ്ലാം മദ്റസ കോംപ്ലക്സിൽ സംഘടിപ്പിച്ചു . സമസ്ത മുദരിബ് ഉമർ മുഖ്താർ ഹുദവി ഉൽഘാടനം ചെയ്തു.

## Article Content

 ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഅല്ലിം സംഗമവും , പ്രാർത്ഥനാ സദസും ഇരിട്ടി ടൗൺ ഇർശാ ദുൽ ഇസ്ലാം മദ്റസ കോംപ്ലക്സിൽ സംഘടിപ്പിച്ചു . സമസ്ത മുദരിബ് ഉമർ മുഖ്താർ ഹുദവി ഉൽഘാടനം ചെയ്തു.

റെയിഞ്ച് വൈസ് പ്രസിഡണ്ട് കെ.പി നൗഷാദ് മുസ്ല്യാർ അധ്യക്ഷത വഹിച്ചു. റെയിഞ്ച് സെക്രട്ടറി കെ.എസ് ഷൗക്കത്ത് അലി മൗലവി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി. മൊയ്തു ഫൈസി, എസ്. സിദീഖ് ദാരിമി കീഴൂർ, പി.സി എം ബഷീർ മൗലവി ഇരിട്ടി, ടി.കെ ജലീൽ ഫൈസി കീഴ്പള്ളി , ഹബീബ് ഫൈസി ഇർഫാനി ,ഫസ് ലു റഹ്മാൻ മൗലവി ള്ളിക്കൽ, സി.എച്ച് ഷബീർ ദാരിമി, ശംസുദീൻ മദനി ആറളം ശറഫുദീൻ മൗലവി പുന്നാട്, തുടങ്ങിയവർ സംസാരിച്ചു.

ദുആ മജ്‌ലിസിന് കെ.പി നൗഷാദ് മുസ്ലിയാർ നേതൃത്വം നൽകി.2022 - 23 അധ്യയന വർഷത്തെ മദ്റസ റിക്കാർഡുകൾ ചെയർമാൻ പി.സി. ബഷീർ മൗലവി വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38489/the-iritty-range-muallim-sangam-and-dua-majlis-were-organized)