---
title: "അടക്കാത്തോട് കർഷകർക്ക് മണ്ണിന്റെ പി.എച്ച് പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി"
english_title: "Adakkathode Farmers Free Soil pH Test Awareness Class Seminar Agriculture"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384927/adakkathode-farmers-free-soil-ph-test-awareness-class-seminar-agriculture"
published_at: "2026-10-01T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdb1811b728_1000321312.jpg"
keywords: ["Adakkathode", "Farmers", "Soil pH Test", "Agriculture"]
---

# അടക്കാത്തോട് കർഷകർക്ക് മണ്ണിന്റെ പി.എച്ച് പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി

> **Lead Summary:** **അടക്കാത്തോട്**: കർഷകർക്കായി സൗജന്യ മണ്ണിന്റെ പി.എച്ച് പരിശോധനയും ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു. അടക്കാത്തോട് വ്യാപാരി ഭവൻ ഹാളിൽ നടന്ന പരിപാടിയിൽ പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു.

## Article Content

**അടക്കാത്തോട്**: കർഷകർക്കായി സൗജന്യ മണ്ണിന്റെ പി.എച്ച് പരിശോധനയും ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു. അടക്കാത്തോട് വ്യാപാരി ഭവൻ ഹാളിൽ നടന്ന പരിപാടിയിൽ പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു.

ജോൺ തയ്യിൽ അധ്യക്ഷത വഹിച്ചു. ആഗ്ര സൗണ്ട് മാർക്കറ്റിംഗ് മാനേജർ മോഡി രാജേഷ് സെമിനാറിനും ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി. മണ്ണിന്റെ പി.എച്ച് നില, കൃഷിക്ക് അനുയോജ്യമായ മണ്ണ് തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് വിശദീകരണം നൽകി. ജോസഫ് പുള്ളിയിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384927/adakkathode-farmers-free-soil-ph-test-awareness-class-seminar-agriculture)