---
title: "അസംഘടിത തൊഴിലാളി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ തീയതി ഒക്ടോബർ 31 വരെ നീട്ടി"
english_title: "Kerala Unorganised Workers Board Education Benefit Application Date Extended October 31"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384948/kerala-unorganised-workers-board-education-benefit-application-date-extended-october-31"
published_at: "2026-10-01T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdde3641044_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Unorganised Workers Board", "Education Benefit", "Kannur"]
---

# അസംഘടിത തൊഴിലാളി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ തീയതി ഒക്ടോബർ 31 വരെ നീട്ടി

> **Lead Summary:** **കണ്ണൂർ**: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ കണ്ണൂർ / കാസർഗോഡ് ജില്ലയിൽ നിന്നും അംഗത്വം എടുത്ത് ഒരു വർഷം പൂർത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടിയ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.

## Article Content

**കണ്ണൂർ**: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ കണ്ണൂർ / കാസർഗോഡ് ജില്ലയിൽ നിന്നും അംഗത്വം എടുത്ത് ഒരു വർഷം പൂർത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടിയ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.

https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റിൽ ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384948/kerala-unorganised-workers-board-education-benefit-application-date-extended-october-31)