---
title: "യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഒജെ ജനീഷ്"
english_title: "Minister OJ Janeesh Slams SFI Youth Congress Clash Thiruvananthapuram Gyanesh Kumar Protest Police Lathicharge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385014/minister-oj-janeesh-sfi-lathicharge-toofan-raid-hostel-youth-congress-clash-thiruvananthapuram"
published_at: "2026-10-01T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe26bc90b8e_1000237241.jpg"
keywords: ["OJ Janeesh Minister SFI Criticism", "Gyanesh Kumar Amit Shah Protest", "Police Lathicharge Beer Bottles Hostel"]
---

# യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഒജെ ജനീഷ്

> **Lead Summary:** **തിരുവനന്തപുരം: **നഗരത്തിൽ ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഒജെ ജനീഷ്.

## Article Content

**തിരുവനന്തപുരം: **നഗരത്തിൽ ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഒജെ ജനീഷ്.

ഗ്യാനേഷ് കുമാറിനും അമിത് ഷായ്ക്കുമെതിരെ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപിയും യുവമോർച്ചയും പ്രതികരിക്കുന്നത് മനസിലാക്കാമെന്നും അതിൽ എസ്എഫ്ഐ പ്രതികരിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും മന്ത്രി ജനീഷ് പറഞ്ഞു.

ഈ ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിടുന്നത് എന്തിനെന്ന ചോദ്യം പൊതുസമൂഹത്തിന് മുന്നിലുണ്ട്. ജനാധിപത്യം സംരക്ഷിക്കാനുള്ള സമരങ്ങളോട് ഞങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന സന്ദേശമാണ് ഇവർ നൽകുന്നതെന്നും ജനീഷ് കുറ്റപ്പെടുത്തി.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തിയതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് മന്ത്രി ജനീഷ് പറഞ്ഞു. ഹോസ്റ്റലിൽ തൂഫാൻ റെയ്ഡ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ നിന്ന് വരുന്നത് ബിയർ കുപ്പികളാണ്.

ജനപ്രതിനിധികൾക്ക് ഉൾപ്പെടെ ഈ ആക്രമണത്തിൽ പരുക്കേറ്റ സാഹചര്യം ഒരുപക്ഷേ ഉണ്ടായേനെ. ഇത് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമായി കാണാനാകില്ലെന്നും യൂത്ത് കോൺഗ്രസുകാരുടെ വാഹനങ്ങൾ ഉൾപ്പെടെ തകർത്തത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തന്നെയാണ് കേരളത്തിലും യൂത്ത് കോൺഗ്രസ് സമരം നടത്തുന്നത്. അതിനെതിരെ സിപിഐഎം ആക്രമണം അഴിച്ചുവിടേണ്ട സാഹചര്യം മനസിലാകുന്നില്ല.

സംഘർഷമുണ്ടെന്ന് അറിഞ്ഞയുടൻ താനുൾപ്പെടെ ഇതിൽ ഇടപെടൽ നടത്തി യൂത്ത് കോൺഗ്രസുകാരെ അവിടെ നിന്ന് വിളിച്ചുകൊണ്ടുപോയെന്നും ഒജെ ജനീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385014/minister-oj-janeesh-sfi-lathicharge-toofan-raid-hostel-youth-congress-clash-thiruvananthapuram)