---
title: "മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹാരോപണം: ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസിന് മുന്നിൽ"
english_title: "Fake Marriage Allegation Against Chief Minister Anto Augustin Appears Before Kalamassery Police Reporter Channel Owner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385020/fake-marriage-allegation-chief-minister-anto-augustin-kalamassery-police"
published_at: "2026-10-01T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe2c02534df_1000237270.jpg"
keywords: ["Anto Augustin Kalamassery Police", "Reporter Channel Owner Interrogation", "Messi Financial Fraud Case"]
---

# മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹാരോപണം: ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസിന് മുന്നിൽ

> **Lead Summary:** **കൊച്ചി: **മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണമുയർത്തി അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 ഓടെയാണ് ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായത്.

## Article Content

**കൊച്ചി: **മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണമുയർത്തി അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 ഓടെയാണ് ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായത്.

കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂവെന്ന് ആന്റോ അറിയിച്ചിരുന്നു. ഇന്ന് ഹാജരായില്ലെങ്കിൽ കോടതിയിലേക്ക് പോകാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, അർജന്റീന ഫുട്ബോൾ താരം മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതിനും കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യ ഹർജികൾ എറണാകുളം സെഷൻസ് കോടതി തള്ളി.

നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തിലാണ് ഹർജിക്കാരന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തി കോടതി നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385020/fake-marriage-allegation-chief-minister-anto-augustin-kalamassery-police)