---
title: "ലഹരിക്കെതിരെ പേരാവൂരിൽ ജനകീയ പ്രതിരോധം: നാളെ ലഹരിവിരുദ്ധ റാലിയും സായാഹ്ന സദസ്സും"
english_title: "Thalassery Archdiocese Anti Drug Rally and Evening Meet in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385063/thalassery-archdiocese-anti-drug-rally-peravoor-forane-evening-meet"
published_at: "2026-10-01T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe7035b2546_LAHARI.jpg"
keywords: []
---

# ലഹരിക്കെതിരെ പേരാവൂരിൽ ജനകീയ പ്രതിരോധം: നാളെ ലഹരിവിരുദ്ധ റാലിയും സായാഹ്ന സദസ്സും

> **Lead Summary:** പേരാവൂർ: തലശ്ശേരി അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതിയുടെയും പേരാവൂർ ഫൊറോന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ റാലിയും സായാഹ്ന നാളെ പേരാവൂരിൽ നടക്കും. മലബാറിലെ കുടിയേറ്റ ജനതയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തുടക്കമിട്ട ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

പേരാവൂർ: തലശ്ശേരി അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതിയുടെയും പേരാവൂർ ഫൊറോന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ റാലിയും സായാഹ്ന നാളെ പേരാവൂരിൽ നടക്കും. മലബാറിലെ കുടിയേറ്റ ജനതയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തുടക്കമിട്ട ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സർക്കാർ നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ യജ്ഞമായ 'ഓപ്പറേഷൻ തൂഫാന്' പിന്തുണ പ്രഖ്യാപിച്ചാണ് പേരാവൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗാന്ധിജയന്തി ദിനമായ നാളെ വൈകുന്നേരം 3.30-ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. റാലിയിൽ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാംസ്കാരിക നേതാക്കൾ, സി.എൽ.എസ്.എസ്. കേഡറ്റുകൾ, വോളണ്ടിയർമാർ എന്നിവർക്കൊപ്പം പേരാവൂർ ഫൊറോനയുടെ പരിധിയിലുള്ള 17 ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും അണിനിരക്കും.

മാർ വള്ളോപ്പിള്ളി നഗറിൽ നടക്കുന്ന സായാഹ്ന സദസ്സിന് മുന്നോടിയായി മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടക്കും. തലശ്ശേരി രൂപത ലഹരിവിരുദ്ധ സമിതി പ്രസിഡന്റ് ടോമി വെട്ടിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന സായാഹ്ന സദസ്സ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

തലശ്ശേരി അതിരൂപത മദ്യ-ലഹരി വിരുദ്ധ പ്രസ്ഥാന ഡയറക്ടർ റവ. ഫാ. ജെയ്സൺ കോലകുന്നേൽ ആമുഖ ഭാഷണവും പേരാവൂർ ഡിവൈ.എസ്.പി. എ.വി. ജോൺ മുഖ്യപ്രഭാഷണവും നിർവഹിക്കും. ജനറൽ കൺവീനറും പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയ ആർച്ച് പ്രീസ്റ്റുമായ മാത്യു തെക്കെമുറി, ജോയിന്റ് കൺവീനർ ജോണി തോമസ് വടക്കേക്കര തുടങ്ങിയവരും വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും സംസാരിക്കും. പൊതുസമ്മേളനത്തിന് ശേഷം ലഹരിയുടെ ദുരന്തഫലങ്ങൾ വരച്ചുകാട്ടുന്ന ‘പരേതന് പറയാനുള്ളത്' എന്ന തെരുവുനാടകവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385063/thalassery-archdiocese-anti-drug-rally-peravoor-forane-evening-meet)