---
title: "ഒ.ജെ. ജനീഷിന് നേരെ ആക്രമണശ്രമം; കണ്ണൂർ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്"
english_title: "Youth Congress Protest March Kannur Town OJ Janeesh Attack DYFI Flag Burnt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385085/youth-congress-protest-march-kannur-town-oj-janeesh-attack-dyfi-flag-burnt"
published_at: "2026-10-02T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf0206bee22_1000323080.jpg"
keywords: ["Youth Congress", "Kannur Protest", "DYFI"]
---

# ഒ.ജെ. ജനീഷിന് നേരെ ആക്രമണശ്രമം; കണ്ണൂർ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

> **Lead Summary:** **കണ്ണൂർ**: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

കരിങ്കൊടി പ്രതിഷേധമടക്കമുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്ന സംഘടനയാണ് യൂത്ത് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തെ ദുർഭരണത്തിനെതിരെ തെരുവിൽ പോരാടി തന്നെയാണ് യൂത്ത് കോൺഗ്രസ് മുന്നോട്ട് പോയിട്ടുള്ളത്.

എന്നാൽ സമരത്തിന്റെ മറവിൽ ലഹരി ഒഴുക്കി അക്രമം നടത്തുന്ന ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിജിൽ മോഹനൻ പറഞ്ഞു. കാൽടെക്സിലെ ഡി.വൈ.എഫ്.ഐ ഓഫീസിന് മുന്നിലിട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കൊടികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫർസിൻ മജീദ്, സുധീഷ് വെള്ളച്ചാൽ, മഹിത മോഹനൻ, ജനറൽ സെക്രട്ടറിമാരായ മിഥുൻ മാറോളി, അക്ഷയ് പറവൂർ, വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, ജീന ഷൈജു, രാഹുൽ മേക്കിലേരി, സുബീഷ് മരക്കാർക്കണ്ടി, നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ നിധിൻ നടുവനാട്, പ്രിൻസ് പി. ജോർജ്, അമൽ കുറ്റിയാട്ടൂർ, നവനീത് നാരായണൻ, രാഹുൽ കുത്തുപറമ്പ്, പി. അഷറഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385085/youth-congress-protest-march-kannur-town-oj-janeesh-attack-dyfi-flag-burnt)