---
title: "കേരള ഫോക്ലോർ അക്കാദമി: പുതിയ ഭാരവാഹികൾ ചുമതലയേറ്റു"
english_title: "Kerala Folklore Academy New Office Bearers Take Charge Suresh Babu Elayavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385087/kerala-folklore-academy-new-office-bearers-take-charge-suresh-babu-elayavoor"
published_at: "2026-10-02T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf04d76b634_1000323078.jpg"
keywords: ["Folklore Academy", "Suresh Babu Elayavoor", "Kannur"]
---

# കേരള ഫോക്ലോർ അക്കാദമി: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

> **Lead Summary:** **കണ്ണൂർ**: കേരള ഫോക്ലോർ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചെയർമാനായി സുരേഷ് ബാബു എളയാവൂരും വൈസ് ചെയർമാനായി ശ്രീരാമൻ കൊയ്യോനും സെക്രട്ടറിയായി എം. പ്രദീപ്കുമാറുമാണ് അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തത്. ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്ഥാനാരോഹണ ചടങ്ങ് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: കേരള ഫോക്ലോർ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചെയർമാനായി സുരേഷ് ബാബു എളയാവൂരും വൈസ് ചെയർമാനായി ശ്രീരാമൻ കൊയ്യോനും സെക്രട്ടറിയായി എം. പ്രദീപ്കുമാറുമാണ് അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തത്. ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്ഥാനാരോഹണ ചടങ്ങ് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

നാടൻ കലകൾക്കും കലാകാരന്മാർക്കും അർഹമായ പരിഗണന ഉറപ്പാക്കുമെന്നും പാരമ്പര്യ പൈതൃകങ്ങളെ വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. ഫോക്ലോർ സർവകലാശാല സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, കെ.വി. സുമേഷ് എം.എൽ.എ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലൻ മോഹനൻ, ചിറക്കൽ രാമവർമ്മ വലിയ രാജ, സജീവ് മാറോളി, വി.എ. നാരായണൻ, സുധീഷ് കടന്നപ്പള്ളി, വി.വി. വിജയൻ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, ഡോ. കെ.വി. ഫിലോമിന, പി.ടി. മാത്യു, ഗോത്ര നേതാവ് ഗീതാനന്ദൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385087/kerala-folklore-academy-new-office-bearers-take-charge-suresh-babu-elayavoor)