---
title: "ഗാന്ധിജയന്തി ദിനത്തിൽ സി.പി.ഐ നേതൃത്വത്തിൽ മുഴക്കുന്നിൽ മതനിരപേക്ഷ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: "CPI Organises Secular Protection Gathering at Muzhakkunnu on Gandhi Jayanti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385237/cpi-secular-protection-meet-muzhakkunnu-peravoor-gandhi-jayanti"
published_at: "2026-10-02T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd06332234_WhatsApp_Image_2026-10-02_at_21.01.46.jpeg"
keywords: ["CPI Kannur", "Muzhakkunnu News", "Peravoor Mandalam CPI"]
---

# ഗാന്ധിജയന്തി ദിനത്തിൽ സി.പി.ഐ നേതൃത്വത്തിൽ മുഴക്കുന്നിൽ മതനിരപേക്ഷ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** മുഴക്കുന്ന്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്നിൽ മതനിരപേക്ഷ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. രാജ്യം നേരിടുന്ന വർഗീയ വെല്ലുവിളികൾക്കെതിരെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് സദസ്സ് സംഘടിപ്പിച്ചത്. പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു.

## Article Content

മുഴക്കുന്ന്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്നിൽ മതനിരപേക്ഷ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. രാജ്യം നേരിടുന്ന വർഗീയ വെല്ലുവിളികൾക്കെതിരെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് സദസ്സ് സംഘടിപ്പിച്ചത്. പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സി. പ്രദീപൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൗൺസിൽ അംഗം സി.കെ. ചന്ദ്രൻ, നേതാക്കളായ പി. ദേവദാസ്, പി. ശ്രീലത തുടങ്ങിയവർ സംസാരിച്ചു. നിരവധി പാർട്ടി പ്രവർത്തകരും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385237/cpi-secular-protection-meet-muzhakkunnu-peravoor-gandhi-jayanti)