---
title: "ഇമ്മാനുവൽ സിൽക്സിൽ ചുരിദാർ & കോഡ്സെറ്റ് ഫെസ്റ്റിന് തുടക്കമാകുന്നു; വില 399 രൂപ മുതൽ"
english_title: "Churidar and Co-ord Set Fest at Emmanuval Silks from Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385242/emmanuval-silks-churidar-coord-set-fest-starts-october-3"
published_at: "2026-10-02T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfdaa52e154_emmanual.jpg"
keywords: []
---

# ഇമ്മാനുവൽ സിൽക്സിൽ ചുരിദാർ & കോഡ്സെറ്റ് ഫെസ്റ്റിന് തുടക്കമാകുന്നു; വില 399 രൂപ മുതൽ

> **Lead Summary:** ഇരിട്ടി: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ശൃംഖലയായ ഇമ്മാനുവൽ സിൽക്സ് ഷോറൂമുകളിൽ ആകർഷകമായ ഓഫറുകളോടെ 'ചുരിദാർ & കോഡ്സെറ്റ് ഫെസ്റ്റ്' ആരംഭിക്കുന്നു. നാളെ (ഒക്ടോബർ 3) മുതൽ ആരംഭിക്കുന്ന ഫെസ്റ്റിൽ വെറും 399 രൂപ മുതലുള്ള ചുരിദാറുകളുടെയും കോഡ്സെറ്റുകളുടെയും വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

## Article Content

ഇരിട്ടി: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ശൃംഖലയായ ഇമ്മാനുവൽ സിൽക്സ് ഷോറൂമുകളിൽ ആകർഷകമായ ഓഫറുകളോടെ 'ചുരിദാർ & കോഡ്സെറ്റ് ഫെസ്റ്റ്' ആരംഭിക്കുന്നു. നാളെ (ഒക്ടോബർ 3) മുതൽ ആരംഭിക്കുന്ന ഫെസ്റ്റിൽ വെറും 399 രൂപ മുതലുള്ള ചുരിദാറുകളുടെയും കോഡ്സെറ്റുകളുടെയും വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

സൂററ്റ്, അഹമ്മദാബാദ്, ജയ്‌പൂർ, മുംബൈ, കൽക്കട്ട, വാരണാസി, ബാംഗ്ലൂർ തുടങ്ങിയ രാജ്യത്തെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് വസ്ത്രങ്ങൾ എത്തിച്ചിരിക്കുന്നത്. അതിനാൽ ഏറ്റവും മികച്ച ഗുണമേന്മയുള്ള വസ്ത്രങ്ങൾ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. വ്യത്യസ്ത നിറങ്ങളിലും വിവിധ ഫാബ്രിക്കുകളിലും ട്രെൻഡി ഡിസൈനുകളിലും ഉള്ള കളക്ഷനുകൾ മേളയുടെ പ്രധാന ആകർഷണമാണ്.

വിവാഹ പർച്ചേസുകൾക്കായി ബ്രൈഡൽ സാരികൾ, ഗൗണുകൾ, ബ്രൈഡൽ ലാച്ചകൾ, വെഡ്ഡിംഗ് സ്യൂട്ടുകൾ, വെഡ്ഡിംഗ് ധോത്തികൾ എന്നിവയുടെ ഏറ്റവും പുതിയ ട്രെൻഡുകളും മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ബ്രാൻഡുകൾ അണിനിരക്കുന്ന മെൻസ് വെയർ, വിപുലമായ ലേഡീസ് വെയർ, കുരുന്നുകൾക്കായുള്ള കിഡ്സ് ഫാഷൻ കളക്ഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ കാഞ്ചിപുരം, ബനാറസ്, ആറണി, ധർമ്മവരം, ചിരാല, സൂററ്റ്, സേലം, യെലങ്ക, ചിന്നാലംപെട്ടി തുടങ്ങിയ വൈവിധ്യമാർന്ന പാരമ്പര്യ സാരികളുടെ ശേഖരവും ഇമ്മാനുവൽ സിൽക്സിലുണ്ട്. ചുരിദാർ–കോഡ്സെറ്റ് ഫെസ്റ്റ് ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385242/emmanuval-silks-churidar-coord-set-fest-starts-october-3)