---
title: "ഇടുക്കി കരുണാപുരത്ത് വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്"
english_title: "Idukki Karunapuram Mni Bus Accident 14 Tourists Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385263/idukki-karunapuram-mni-bus-accident-14-tourists-injured"
published_at: "2026-10-03T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac059aad53ac_images_(73).jpeg"
keywords: ["Idukki Accident", "Karunapuram", "Mini Bus"]
---

# ഇടുക്കി കരുണാപുരത്ത് വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്

> **Lead Summary:** **ഇടുക്കി**: കരുണാപുരത്ത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

## Article Content

**ഇടുക്കി**: കരുണാപുരത്ത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

കരുണാപുരം ചുമ്മാരുകുട വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞെന്നാണ് വിവരം. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385263/idukki-karunapuram-mni-bus-accident-14-tourists-injured)