---
title: "ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എം.ബി.ബി.എസ്. ബിരുദദാനച്ചടങ്ങ് ഒക്ടോബർ 4-ന് നടക്കും"
english_title: "7th MBBS Convocation Ceremony at Dr Moopens Medical College Wayanad on October 4"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385287/7th-mbbs-convocation-ceremony-at-dr-moopens-medical-college-wayanad-on-october-4"
published_at: "2026-10-03T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac086fd82641_WhatsApp_Image_2026-10-03_at_9.55.33_AM.jpeg"
keywords: ["Dr Moopens Medical College", "Wayanad News", "Dr Azad Moopan", "Meppadi News", "MBBS Graduation"]
---

# ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എം.ബി.ബി.എസ്. ബിരുദദാനച്ചടങ്ങ് ഒക്ടോബർ 4-ന് നടക്കും

> **Lead Summary:** **മേപ്പാടി:** വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് (കോൺവൊക്കേഷൻ സെറിമണി) 2026 ഒക്ടോബർ 4-ന് നടക്കും. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. 2020-21 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ 146 എം.ബി.ബി.എസ്. വിദ്യാർത്ഥികളാണ് ഈ വർഷം പഠനം പൂർത്തിയാക്കി ബിരുദം ഏറ്റുവാങ്ങുന്നത്.

## Article Content

**മേപ്പാടി:** വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് (കോൺവൊക്കേഷൻ സെറിമണി) 2026 ഒക്ടോബർ 4-ന് നടക്കും. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. 2020-21 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ 146 എം.ബി.ബി.എസ്. വിദ്യാർത്ഥികളാണ് ഈ വർഷം പഠനം പൂർത്തിയാക്കി ബിരുദം ഏറ്റുവാങ്ങുന്നത്.

ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-ആരോഗ്യ മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൃഷിവകുപ്പ് മന്ത്രി, വയനാട് ജില്ലാ കളക്ടർ വി. ചെൽസാസിനി ഐ.എ.എസ്., രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. രാഹുൽ രാജീവ് എന്നിവർക്കൊപ്പം മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യരംഗത്തെ പ്രമുഖരും സംബന്ധിക്കും. വേദിയിൽ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം, വൈദ്യവൃത്തിയുടെ മഹത്തായ മൂല്യങ്ങളും സേവനപാരമ്പര്യവും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും വിദ്യാർത്ഥികൾ ചൊല്ലും. കോഴ്സിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച പ്രഗത്ഭരായ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

വയനാട്ടിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ സംരക്ഷണ മേഖലയിലും നിർണായക സാന്നിധ്യമായി മാറിയ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ അക്കാദമിക യാത്രയിലെ പ്രധാനപ്പെട്ട മറ്റൊരു നാഴികക്കല്ലാണ് ഈ ബിരുദദാനച്ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എലിസബത്ത് ജോസഫ്, സി.ഒ.ഒ. ഡോ. ഷാനവാസ് പള്ളിയാൽ, ഡോ. നിമൽ ജെയിംസ്, ഡോ. ശ്രീകാന്ത് കെ.എസ്. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385287/7th-mbbs-convocation-ceremony-at-dr-moopens-medical-college-wayanad-on-october-4)