---
title: "സൗദിയിൽ  വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ മരിച്ചു"
english_title: "Saudi Arabia Road Accident: Two Malayali Nurses Among Five Dead in Taif Ranyah Road Crash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385314/saudi-arabia-road-accident-two-malayali-nurses-among-five-dead"
published_at: "2026-10-03T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a19c876ad_1000325417.jpg"
keywords: ["Saudi Arabia Accident", "Malayali Nurses Dead", "Taif Ranyah Road Accident", "Jeddah Accident"]
---

# സൗദിയിൽ  വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ മരിച്ചു

> **Lead Summary:** **ജിദ്ദ**: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സിമോൾ മാത്യു , കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി എന്നിവരാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളികൾ.

## Article Content

**ജിദ്ദ**: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സിമോൾ മാത്യു , കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി എന്നിവരാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളികൾ.

തായിഫ് - റാനിയ പാതയിലാണ് അപകടം നടന്നത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്ത് വരികയായിരുന്ന സംഘം വാരാന്ത്യ അവധിദിനം ആഘോഷിക്കുന്നതിനായി റാനിയയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

മലയാളികൾക്ക് പുറമെ തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി (36), ഹെപ്‌സിബ (33) എന്നീ രണ്ട് നഴ്‌സുമാരും, വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്നുപേർ. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരും പ്രാദേശിക കൂട്ടായ്മകളും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385314/saudi-arabia-road-accident-two-malayali-nurses-among-five-dead)